Advertisement

മദ്യനയ അഴിമതി: മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

February 26, 2023
Google News 2 minutes Read

ഡൽഹി മദ്യനയ അഴിമതി കേസിൽ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ഞായറാഴ്ചയാണ് സിസോദിയയോട് ചോദ്യം ചെയ്യില്ലായി ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ബജറ്റുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ ഉണ്ടെന്ന് അറിയിച്ചതോടെ ചോദ്യം ചെയ്യൽ മാറ്റിവയ്ക്കുകയായിരുന്നു.

കേസിൽ സിസോദിയയെ ഒക്ടോബർ 17 ന് സിബിഐ ചോദ്യം ചെയ്തിരുന്നു.സിസോദിയകായി പ്രത്യേക ചോദ്യവലി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് സിബിഐ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മദ്യ നയ അഴിമതി കേസിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് സിബിഐ യുടെ കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം.

Read Also: രാഷ്ട്രീയ ചാരവൃത്തി; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

അതേസമയം ചോദ്യം ചെയ്യലിനെ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് എഎപി തീരുമാനം. എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ഡൽഹി സിബിഐ ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സിബിഐ ആസ്ഥാനത്തിന് കൂടുതൽ സുരക്ഷ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു.

Story Highlights: Delhi liquor scam CBI to question Manish Sisodia today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here