Advertisement

ഡോ. അബ്ബാസ് പനയ്ക്കല്‍ ‘ഡയര്‍ ടു ഓവര്‍ കം’ അഡൈ്വസറായി നിയമിതനായി

February 26, 2023
3 minutes Read
Dr. Abbas Panakkal appointed as 'Dare to Overcome' advisor

ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യയില്‍ നടക്കുന്ന ആഗോള വാണിജ്യ സമ്മേളനമായ ഡയര്‍ ടു ഓവര്‍ കമ്മിന്റെ അഡൈ്വസര്‍ ആയി മലയാളിയായ ഡോ. അബ്ബാസ് പനയ്ക്കലിനെ നിയമിച്ചു. ഡയര്‍ ടു ഓവര്‍ കം ചെയര്‍മാന്‍ ഡോ. ബ്രയാന്‍ ഗ്രിം ആണ് ഇക്കാര്യം വാഷിങ്ടണിലെ ആസ്ഥാനത്തുനിന്നു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. (Dr. Abbas Panakkal appointed as ‘Dare to Overcome’ advisor)

ജോലിസ്ഥലത്തെ ബഹുസ്വരതയെയും മതേതര കൂട്ടായ്മയും ശക്തിപ്പെടുത്തുകയാണ് ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്റെ ലക്ഷ്യം. ജപ്പാന്‍, കൊറിയ , ബ്രസീലില്‍ അമേരിക്ക എന്നിവിടങ്ങളിലാണ് നേരത്തെ ഇത്തരം സമ്മേളനങ്ങള്‍ നടന്നത്. ജപ്പാന്‍ ബ്രസീല്‍ പ്രസിഡന്റുമാരാണ് ഓരോ രാജ്യത്തും സമ്മേളനത്തിനു നേതൃത്വം നല്‍കിയത്.

ജി 20 ഉച്ചകോടിക്ക് ഇന്ത്യാ ആദിത്യം വഹിക്കുന്ന സഹചര്യത്തിലാണ് ഡയര്‍ ടു ഓവര്‍ക്കം എന്ന അന്ത്രരാഷ്ര വാണിജ്യ സൗഹ്രദ സമ്മേളനം അവതരിപ്പിക്കുന്നത്. സാമൂഹിക സാമ്പത്തിക ഉയര്‍ച്ചയുടെ പുതിയ പാഠങ്ങള്‍ ലോകത്തിന് പൂര്‍ണ്ണമായി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബര്‍ 17 മുതല്‍ 19 വരെ ന്യൂഡല്‍ഹിയിലാണ് ഡെയര്‍ ടു ഓവര്‍കം തുടങ്ങുന്നത്. ഇന്ത്യയുടെ ‘നാനാത്വത്തില്‍ ഏകത്വം’ വാണിജ്യ വ്യാവസായിക മേഖലയിലെ തൊഴിലിടങ്ങളിലേക്ക് എത്തിക്കുകയും ജീവനക്കാര്‍ക്ക് സൗഹൃദപരമായ തൊഴിലിടങ്ങള്‍ സാധ്യമാക്കുകയുമാണ് പ്രധാന മുദ്രാവാക്യം.

ഇംഗ്ലണ്ടിലെ സര്‍റി സര്‍വ്വകലാശായിലെ റിലീജിയസ് ലൈഫ് ആന്‍ഡ് ബിലീഫ് സെന്റര്‍ ഉപദേശകനായ ഡോ. അബ്ബാസ് പനക്കലിന്റെ പ്രവര്‍ത്തനത്തിന് ലഭിക്കുന്ന മറ്റൊരു അഗീകാരമാണിത്. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി 2016ല്‍ ഡോ. പനക്കലിന് ഗവേഷണ ഫെലോഷിപ്പ് നല്‍കിയിരുന്നു. പോര്‍ച്ചുഗലിലെ ലിസ്ബണിലുള്ള കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ലിജിയസ് ആന്‍ഡ് ഇന്റര്‍ കള്‍ച്ചറല്‍ ഡയലോഗിലെ സഹപ്രവര്‍ത്തകന്‍ കൂടിയാണ് ഡോ. പനക്കല്‍.
2014 മുതല്‍ ജി 20 സൗഹൃദ കൂട്ടായ്മയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും അവരുടെ തെക്കനേഷ്യ തെക്കു കിഴക്കനേഷ്യ എന്നീ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു.

മതവിശ്വാസമില്ലാത്തരുടെയും ഉള്ളവരുടെയും വിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും പരസ്പര സൗഹൃദത്തിനുമുള്ള പോസിറ്റീവ് ശക്തിയെക്കുറിച്ച് ആഗോള ബിസിനസ്സ് സമൂഹത്തെയും നയരൂപകര്‍ത്താക്കളെയും ബോധ്യപ്പെടുത്തുക ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ജോലിസ്ഥലങ്ങളും സമ്പദ്‌വ്യവസ്ഥയും സൗഹൃദപരമാക്കുന്നതിനു സര്‍ക്കാറുകള്‍, സര്‍ക്കാരിതര സംഘടനകള്‍, ഉപഭോക്താക്കള്‍ എന്നിവരെ ബോധവത്കരിക്കുന്നു. ഇന്റല്‍, ഡെല്‍, അമേരിക്കന്‍ എയര്‍ലൈന്‍സ്, പേയ്പാല്‍ , അമേരിക്കന്‍ എക്‌സ്പ്രസ്സ്, ടെക്‌സാസ് ഇന്‍സ്ട്രുമെന്റസ്, തുടങ്ങിയ മുന്‍ നിര കമ്പനികള്‍ കൂട്ടായ്മയുടെ പ്രധാന പങ്കാളികളാണ്.

വിവിധ വിഷയങ്ങളില്‍ നയ രൂപീകരണം ജീവനക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണം എന്നിവയും ഡയര്‍ ടു ഓവര്‍ കം ലക്ഷ്യം വെക്കുന്നു. വിദഗ്ധ ഗവേഷണം, പരിശീലന പരിപാടികള്‍, പ്രായോഗിക സെഷെനുകള്‍ എന്നിവയിലൂടെ വിജയകരമായ എന്റര്‍പ്രൈസ്, ചലനാത്മക സമ്പദ്‌വ്യവസ്ഥ എന്നിവ തമ്മിലുള്ള നിര്‍ണായക ബന്ധം ശക്തിപ്പെടുത്താന്‍ കൂട്ടായ്മ സഹായിക്കും. ജീവനക്കാരുടെ റിസോഴ്‌സ് ഗ്രൂപ്പുകള്‍ പോലെയുള്ള ജോലിസ്ഥലത്തെ സൗഹൃദ വലയങ്ങളെ പ്രോത്സാഹിപ്പിക്കുകയും തൊഴിലെടുക്കുന്നവരുടെ സാമൂഹിക സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Story Highlights: Dr. Abbas Panakkal appointed as ‘Dare to Overcome’ advisor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top