കുടുംബത്തിലേക്ക് പുതിയ അംഗമായി ‘മുഹമ്മദ്’; സന്തോഷം പങ്കുവച്ച് ദുബായി കിരീടാവകാശി

തന്റെ കുടുംബത്തിലേക്ക് പുതിയൊരംഗം കൂടി വന്ന സന്തോഷം പങ്കുവച്ച് ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തനിക്കും ഭാര്യയ്ക്കും മൂന്നാമതൊരു ആണ്‍കുഞ്ഞ് കൂടി ജനിച്ച വിവരം ഷെയ്ഖ് ഹംദാന്‍ അറിയിച്ചത്.( Dubai’s Crown Prince sheikh hamdan welcomes third child)
മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ ഫോട്ടോ ഷെയ്ഖ് ഹംദാന്റെ ഭാര്യ ഷെയ്ഖ ഷെയ്ഖ ബിന്ദ് സയിദ് ബിന്‍ താനി അല്‍ മക്തൂമും തന്റെ ഇസ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഷെയ്ഖ് ഹംദാന്റെ സഹോദരങ്ങളായ ദുബായ് ഉപഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടെയുള്ള രാജകുടുംബത്തിലെ നിരവധി പേര്‍ ദമ്പതികള്‍ക്ക് അഭിനന്ദനങ്ങളറിയിച്ചു.
Read Also: താമസവിസയുള്ളവര്‍ക്ക് 3 മാസത്തേക്ക് കുടുംബത്തെയും കൂട്ടാം; സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും യാത്രയുടെ ചിത്രങ്ങളുമെല്ലാം ഷെയ്ഖ് ഹംദാന്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
Story Highlights: Dubai’s Crown Prince sheikh hamdan welcomes third child
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here