കോൺഗ്രസിലെ തരൂരിന്റെ സ്ഥാനം പ്രധാനപ്പെട്ടത്, അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ഉപയോഗിക്കുന്നത് നല്ലത്: കാർത്തി ചിദംബരം

കോൺഗ്രസിലെ ശശി തരൂരിന്റെ സ്ഥാനം പ്രധാനപ്പെട്ടതെന്ന് കാർത്തി ചിദംബരം. പ്രവർത്തകസമിതിയിലും അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ഉപയോഗിക്കുന്നത് നല്ലതാണ്. ഇടതുപക്ഷവുമായുള്ള സഹകരണം തമിഴ്നാട്ടിലടക്കം മികച്ചതാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ നിന്നുള്ളവർ സിപിഐഎമ്മിനെ എതിർക്കുന്നത്. പാർലമെന്റിൽ ഒരു ഭിന്നതയും സിപിഐഎമ്മുമായി കോൺഗ്രസിന് ഇല്ലെന്നും കാർത്തി ചിദംബരം 24 നോട്.
അതേസമയം റായിപൂരിൽ നടക്കുന്ന കോൺഗ്രസിന്റെ പ്ലിനറി സമ്മേളനം ഇന്ന് അവസാനിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമ്മേളനത്തിന് തിരശില വീഴുക. ഇന്ന് രാവിലെ പ്ലിനറി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ പൊതു ചർച്ച തുടരും. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് പ്ലിനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
Read Also: സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ കാർത്തി ചിദംബരം ലണ്ടനിൽ
പ്രവർത്തകസമിതി അംഗങ്ങളുടെ പ്രഖ്യാപനം വൈകും. അംഗങ്ങളെ അന്തിമമായി നിശ്ചയിക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്താൻ തീരുമാനം. പ്രധാന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ ആശയവിനിമയം നടത്തും. പ്രവർത്തകസമിതി പ്രഖ്യാപനത്തിൽവിവാദം ഒഴിവാക്കുക ലക്ഷ്യം. പ്ലിനറി സമ്മേളനത്തിൽ പ്രവർത്തകസമിതി അംഗങ്ങളെ പ്രഖ്യാപിക്കില്ല.
Story Highlights: Karti Chidambaram About Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here