പാലക്കാട് വൻ ലഹരിമരുന്ന് വേട്ട; രണ്ടര കോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ രണ്ടര കോടിയുടെ വന്‍ ലഹരിവേട്ട. കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പൊലീസ് പിടികൂടി. ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 781 ചാക്കുകളിലായി 576031 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്. ( Prohibited tobacco seized)
ആന്റി നെര്‍ക്കോടിക് സെല്‍ ഡി.വൈ.എസ്.പി. ആര്‍.മനോജ്കുമാറും, ചെര്‍പ്പുളശ്ശേരി പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. വിപണിയില്‍ ഏകദേശം രണ്ടരകോടിയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു.
മൈദ ചാക്കുകള്‍ക്കൊപ്പമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ചാക്കുകളിലായി കണ്ടെടുത്തത്. ലോറി ഡ്രൈവര്‍ കരുവാരകുണ്ട് സ്വദേശി മുഹമ്മദ് ഹാരിസ്, സഹായി കാരാകുര്‍ശ്ശി എളുമ്പുലാശ്ശേരി സ്വദേശി മുഹമ്മദ് ഹനീഫ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ കേരളത്തിലും പാലക്കാട് ജില്ലയിലും നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണന്ന് പൊലീസ് പറഞ്ഞു.
Read Also: അമരവിള ചെക്ക് പോസ്റ്റിൽ നിന്ന് 4 കിലോ കഞ്ചാവ് പിടികൂടി; പ്രതി അറസ്റ്റിൽ
Story Highlights: Prohibited tobacco seized in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here