കഠിനംകുളത്ത് സന്ന്യാസ വിദ്യാർത്ഥിനി കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശിനി അന്നപൂരണിനെയാണ്(27) കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
രാവിലെ പ്രാർഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തനിക്ക് കന്യാസ്ത്രീ ആകാൻ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. വെട്ടുതുറ റോസ്മിനിയൻസ് ഔവർ ലേഡി കോൺവെന്റിലെ അന്തേവാസിയായിരുന്നു.
ഒരു വർഷം മുൻപാണ് അന്നപൂരണി കോൺവെന്റിലെത്തിയത്. പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സാമൂഹ്യ സേവനത്തിനു ശേഷം കഴിഞ്ഞ മാസമാണ് ഇവർ കോൺവെന്റിൽ മടങ്ങിയെത്തിയത്. നാലു പേർ ഉള്ള മുറിയിൽ ഇവർ തനിച്ചായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഠിനംകുളം പൊലീസ് മേൽ നടപടികൾ സ്വീകരിക്കുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Story Highlights: nun student found hung in convent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here