Advertisement

ഇത് മലയാള സിനിമയ്‌ക്കൊരു മാതൃക, ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം; ഓ മൈ ഡാര്‍ലിംഗിന് അഭിനന്ദനവുമായി സൈക്കോളജിസ്റ്റ്

February 27, 2023
Google News 3 minutes Read
oh my darling poster

അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം നിർവഹിച്ച ഓ മൈ ഡാർലിംഗ് മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ആഷ് ട്രീ വെഞ്ജ്വെഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിൻ്റെ നിർമ്മാണം. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവപൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ചിത്രത്തെ കുറിച്ച് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി ശൈലേഷ്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

“ഓ മൈ ഡാർലിംഗ് എന്ന ചിത്രം കണ്ടിറങ്ങിയതിന് ശേഷമാണ് ഞാൻ നിങ്ങളുടെ അടുത്ത് സംസാരിക്കുന്നത്. ആൽഫ്രഡ് സംവിധാനം നിർവഹിച്ച ഈ ചിത്രം വളരെ രസകരമായ ഒരു മാനസിക സംഗതിയെ കുറിച്ചാണ് ജനങ്ങളോട് സംവദിക്കുന്നത്. വളരെ രസകരമായ ചില മാനസിക അവസ്ഥകളുണ്ട്. പ്രത്യേകിച്ചും കൗമാരക്കാർ ആയിരിക്കുമ്പോൾ മുതൽ ആരംഭിക്കുന്ന ചുറ്റുമുള്ളവരെ കബളിപ്പിക്കുന്ന രീതിയിൽ അല്ലെങ്കിൽ മറ്റുള്ളവർക്ക് പുറമേ നിന്ന് മനസ്സിലാക്കാൻ പറ്റാത്ത ലക്ഷണങ്ങൾ ഉള്ള ചില അസുഖങ്ങൾ ഉണ്ട്. അത്തരത്തിൽ വളരെ രസകരമായ Delusional Pregnancy (ഭ്രമാത്മക ഗർഭം) എന്ന ആശയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. പക്ഷേ പല സിനിമകളും അസുഖങ്ങളെ കുറിച്ച് പറയുമ്പോൾ ആ അസുഖം വന്ന വ്യക്തിയുടെ ജീവിത പശ്ചാത്തലത്തെ കുറിച്ച് പഠിക്കാതെയാണ് കഥാപാത്രത്തെ നിർമ്മിച്ചെടുക്കുന്നത്. എന്നാൽ ഈ ചിത്രം അവിടെ വേറിട്ട് നിൽക്കുന്നു. ഈ അസുഖം വന്ന കുട്ടിയുടെ വ്യക്തിത്വം എങ്ങനെ ആയിരിക്കണമെന്ന മനോഹരമായ ഒരു ക്യാരക്ടർ സ്കെച്ച് ഇതിൽ ഒരുക്കിയിട്ടുണ്ട്. വൈകാരികമായി അസ്ഥിരമായ ഒരു പേഴ്സണാലിറ്റി ഡിസോർഡറാണ് ആ കുട്ടിക്ക് ഉള്ളത്. കാമുകനുമായുള്ള ജീവിതത്തിൽ ആ കുട്ടിയുടെ വാശി പ്രകൃതം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു അവസ്ഥയെ ചികിത്സിക്കുമ്പോൾ അവർ അത് എങ്ങനെ എടുക്കണമെന്ന് മനസ്സിലാക്കേണ്ടതാണ്. നിങ്ങളോട് നിങ്ങൾക്ക് ഒരു രോഗമുണ്ടെന്ന് പറഞ്ഞാൽ എല്ലാവരും അത് അംഗീകരിക്കണമെന്നില്ല. ഒരു മനുഷ്യൻ്റെ രോഗാവസ്ഥയെ അംഗീകരിക്കാത്ത ഫ്രോയിഡൻ പ്രതിഭാസമായ ‘ഡിനയൽ’ വളരെ മനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങൾ എല്ലാവരും ഈ സിനിമ കാണണം.”

Read Also: ഓ മൈ ഡാര്‍ലിംഗ് പുറത്തിറങ്ങുന്നതോടെ അനിഖയുടെ പ്രതിഭ കൂടുതല്‍ അംഗീകരിക്കപ്പെടും, ചിത്രം പറയുന്നത് ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയം: ജിനീഷ് കെ ജോയ്- അഭിമുഖം

ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ്‌ ഫാദർ എന്നി ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷകർക് സുപരിചിത ആയി മാറിയ അനിഖ സുരേന്ദ്രനും, ജോ &ജോ, ഇൻസ്റ്റാഗ്രാമിലെ ft guys പേജിലൂടെ പ്രസിദ്ധമായ മെൽവിൻ ജി ബാബുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു കിടിലൻ റൊമാൻ്റിക് കോമഡി എന്റെർറ്റൈനറാണ്. മറ്റു താരങ്ങളായ മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു പക്കാ ലൗ സ്റ്റോറി തന്നെയാണ് ആദ്യ പകുതി. രണ്ടാം പകുതി എത്തുന്നതോടെയാണ് ചിത്രം അൺപ്രഡിക്ടബിൾ ആകുന്നതും അതി സങ്കീർണമായ ഒരു മാനസിക വൈകല്യത്തെ റോമാന്റിക് കോമഡി എലമെന്റ്സിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നതും. ജിനീഷ് കെ ജോയ് ഒരുക്കിയ തിരക്കഥ ഇന്നത്തെ കാലത്തിനൊപ്പം കൃത്യമായി ചേർന്ന് പോകുന്നുമുണ്ട്.

Story Highlights: Psychologist shailesha congratulates the Oh My Darling team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here