‘ജയിലില്‍ പോകുന്ന ആദ്യ മുഖ്യമന്ത്രിയാകും പിണറായിയെന്ന് പി ടി അന്ന് പറഞ്ഞു’; കാര്യങ്ങള്‍ ഇപ്പോള്‍ ആ വഴിക്ക് തന്നെയെന്ന് ഉമ

കേരള ചരിത്രത്തില്‍ ആദ്യമായി ജയിലില്‍ അടയ്ക്കപ്പെടാന്‍ പോകുന്ന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് ഉമാ തോമസ് എംഎല്‍എ. ഇത് നിയമസഭയില്‍ വച്ച് മുഖത്ത് നോക്കി പറഞ്ഞ വ്യക്തിത്വമാണ് പി ടി തോമസെന്നും അതിലേക്കാണ് ഇപ്പോഴത്തെ വിഷയങ്ങള്‍ പോകുന്നതെന്നും ഉമാ തോമസ് ഷാര്‍ജയില്‍ പറഞ്ഞു. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്താക്കുമെന്നും ഉമ തോമസ് പറഞ്ഞു. എംഎല്‍എയായതിന് ശേഷം യുഎഇയില്‍ ആദ്യമായി എത്തിയതായിരുന്നു അവര്‍. (uma thomas against cm pinarayi vijayan)
ഇന്ന് രവീന്ദ്രനില്‍ എത്തിയിരിക്കുന്ന കുറ്റം അവസാനം എത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലായിരിക്കും. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. പി ടി തോമസ് നിയമസഭയില്‍ വച്ച് മുഖത്ത് നോക്കി ഇത് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി കള്ളനാണെന്നും ജയിലില്‍ അടയ്ക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും നിയമസഭയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ അതിലേക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം പോരാടുക തന്നെ ചെയ്യും. ഉമ തോമസ് പറഞ്ഞു.
Story Highlights: uma thomas against cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here