Advertisement

കുഞ്ഞിന് കളിപ്പാട്ടം വാങ്ങാന്‍ ഉത്സവത്തിനെത്തിയ തന്നെ അകാരണമായി മര്‍ദിച്ചു; പൊലീസിനെതിരെ പരാതിയുമായി യുവാവ്

February 27, 2023
Google News 2 minutes Read
young man complaint against karukachal police

കോട്ടയം കങ്ങഴ മഹാദേവ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയില്‍ കറുകച്ചാല്‍ പൊലീസ് ആകാരണമായി മര്‍ദിച്ചെന്ന് യുവാവിന്റെ പരാതി. വിലങ്ങുപാറ സ്വദേശി അജ്മല്‍ ലത്തീഫിനാണ് മര്‍ദനമേറ്റത്. ജില്ല പൊലീസ് മേധാവി ഉള്‍പ്പടെയുള്ളവര്‍ക്ക് അജ്മല്‍ പരാതി നല്‍കി. ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ( young man complaint against karukachal police)

കങ്ങഴ മഹാദേവ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയായിലാണ് അജ്മല്‍ ലത്തീഫിന് മര്‍ദനമേറ്റത്. കുഞ്ഞിന് കളിപ്പാട്ടംവാങ്ങാനെത്തിയ തന്നെ പോലിസ് മര്‍ദിച്ചെന്നും കള്ളക്കേസ് എടുത്ത് എന്നും അജ്മല്‍ പറയുന്നു.

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

അജ്മലിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റത്തിന്റെ പാടുകള്‍ കൃത്യമായി കാണാം. ഗുരുതരമായി പരിക്കേറ്റ അജ്മല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സാ തേടിയിരുന്നു. എന്നാല്‍ അജ്മല്‍ പോലീസുകാരെ മര്‍ദിച്ചെന്നാണ് കറുകച്ചാല്‍ പോലീസ് പറയുന്നത്. എസ്‌ഐ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കും കൂട്ട സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്നാണ് അജ്മല്‍ ലത്തീഫിന്റെ ആവശ്യം.

Story Highlights: young man complaint against karukachal police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here