ഇന്ത്യയിലെ ആദ്യത്തെ മുലയൂട്ടല്‍ സൗഹൃദ ആശുപത്രിയായി ബന്‍സ്വാഡ എംസിഎച്ച്

ഇന്ത്യയിലെ ഏറ്റവും മികച്ച മുലയൂട്ടല്‍ സൗഹൃദ സര്‍ക്കാര്‍ ആശുപത്രിയായി തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബന്‍സ്വാഡ മദര്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മുലയൂട്ടലിനായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളും മുലയൂട്ടല്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ പത്ത് നിര്‍ദേശങ്ങള്‍ വിജയകരമായി നടപ്പാക്കിയതിനുമാണ് ആശുപത്രിക്ക് അംഗീകാരം. രാജ്യത്ത് ആദ്യമായാണ് ബന്‍സ്വാഡ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റലിന് BFHI-NAC ന്റെ മുലയൂട്ടല്‍-സൗഹൃദ അക്രഡിറ്റേഷന്‍ ലഭിക്കുന്നത്.(Banswada MCH becomes India’s first breastfeeding friendly govt hospital)
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് പുറമേ, മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മദേഴ്സ് അബ്സലൂട്ട് അഫെക്ഷന്‍ (MAA) എന്ന പേരില്‍ ഒരു പ്രത്യേക പരിപാടിയും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. രണ്ട് പ്രോഗ്രാമുകളുടെയും മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആശുപത്രികളെ ബ്രെസ്റ്റ് ഫീഡിംഗ് പ്രൊമോഷന്‍ നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യ (BPNI) സംയുക്തമായാണ് തെരഞ്ഞെടുക്കുന്നത്. രണ്ട് റൗണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ബന്‍സ്വാഡ എംസിഎച്ചിന് അക്രഡിറ്റേഷന്‍ ലഭിച്ചത്. അക്രഡിറ്റേഷന് 2013 ഫെബ്രുവരി 17 മുതല്‍ 2026 ഫെബ്രുവരി 16 വരെ മൂന്ന് വര്‍ഷത്തേക്ക് സാധുതയുണ്ട്.
BFHI അക്രഡിറ്റേഷന്‍ നിലവില്‍ ഇന്ത്യയിലെ പൊതു, സ്വകാര്യ മേഖലയിലെ ഏഴ് ആശപത്രികള്‍ക്കാണുള്ളത്. ജനിച്ച് 30 മിനിറ്റിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ഗര്‍ഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും ബോധവത്കരിക്കുന്നതിനും ബിപിഎന്‍ഐക്ക് രാജ്യത്തുടനീളം സന്നദ്ധപ്രവര്‍ത്തകരുണ്ട്. ഇവരില്‍ മൂന്ന് പേര്‍ അവാര്‍ഡിനര്‍ഹമായ ബന്‍സ്വാഡയിലെ മദര്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നിന്നുള്ളവരാണ്.
Read Also: വ്യായാമത്തിന്റെ ഇടവേളയിൽ ബ്രെഡ് കഴിയ്ക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം
മികച്ച മുലയൂട്ടല്‍ സൗഹൃദ ആശുപത്രിയായി തെരഞ്ഞെടുക്കപ്പെട്ട മദര്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റലിന് തെലങ്കാന ആരോഗ്യമന്ത്രി ടി ഹരീഷ് റാവു അഭിന്ദനമറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിന് ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.
Story Highlights: Banswada MCH becomes India’s first breastfeeding friendly govt hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here