Advertisement

റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ ഈടാക്കുന്നത് അമിതവില; സാധാരണക്കാരെ കൊള്ളയടിക്കുന്ന വില വര്‍ധനവെന്ന് ഡി വൈ എഫ് ഐ

February 28, 2023
Google News 2 minutes Read
railway food price increase

റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലെ വിഭവങ്ങള്‍ക്ക് ഈടാക്കുന്നത് അമിതവിലയെന്ന് ഡി വൈ എഫ് ഐ. ജനങ്ങളെ ദ്രോഹിക്കുന്ന വിലവര്‍ധനവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും ഡി വൈ എഫ് ഐ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.(dyfi against railway food price hike)

പഴം പൊരിയുടെ വില 13 ല്‍ നിന്ന് 20 രൂപയായും ഊണിന് 55 ല്‍ നിന്ന് 95 രൂപയായും വര്‍ധിച്ചു. മുട്ടക്കറിയുടെ വില 32ല്‍ നിന്ന് 50 രൂപയായി ഉയര്‍ത്തി, കടലക്കറി 28 രൂപയില്‍ നിന്ന് 40ലേക്കും ഉയര്‍ത്തി. ചിക്കന്‍ ബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. മുട്ട ബിരിയാണിക്ക് 80ഉം വെജിറ്റബിള്‍ ബിരിയാണിക്ക് 70 ഉം നല്‍കണം.

ഈ നിലയില്‍ സാധാരണ യാത്രക്കാരെ കൊള്ളയടിക്കുന്ന വില വര്‍ധനവാണ് റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ നടത്തിയിരിക്കുന്നതെന്നും ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടി. ജനങ്ങളെ ദ്രോഹിക്കുന്ന ഈ വിലവർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Read Also: ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു

ഡി വൈ എഫ് ഐയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പൊതുഗതാഗതത്തിനു വേണ്ടി സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന റയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ വിഭവങ്ങളുടെ വില അതിഭീമമായ രീതിയിൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. പല വിഭവങ്ങൾക്കും രണ്ടിരട്ടി വർദ്ധനവ് പോലും ഉണ്ടായിരിക്കുന്നു. പഴം പൊരിയുടെ വില 13 ൽ നിന്ന് 20 രൂപയായും ഊണിന് 55 ൽ നിന്ന് 95 രൂപയായും വർദ്ധിച്ചു.
മുട്ടക്കറിയുടെ വില 32ൽ നിന്ന് 50 രൂപയായി ഉയർത്തി, കടലക്കറി 28 രൂപയിൽ നിന്ന് 40ലേക്കും ഉയർത്തി. ചിക്കൻബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. മുട്ട ബിരിയാണിക്ക് 80ഉം വെജിറ്റബിൾ ബിരിയാണിക്ക് 70 ഉം നൽകണം.
ഈ നിലയിൽ സാധാരണ യാത്രക്കാരെ കൊള്ളയടിക്കുന്ന വില വർദ്ധനവാണ് റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ നടത്തിയിരിക്കുന്നത്.
ഇത് റെയിൽവേയെ ആശ്രയിച്ച് യാത്ര ചെയ്യുന്ന സാധാരണ ജനതയെ ദുരിതത്തിലാഴ്ത്തുന്നതും
ന്യായീകരിക്കാൻ കഴിയാത്തതും ആണ്. ഇതിനെതിരായി പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും
ജനങ്ങളെ ദ്രോഹിക്കുന്ന ഈ വിലവർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Story Highlights: dyfi against railway food price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here