‘ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നിന്ന് സെൽഫിയിലേക്കുള്ള ദൂരം’; വീണ്ടും മഹാരാജാസിലെക്ക്; മമ്മൂട്ടി

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വീണ്ടും താൻ പഠിച്ച മഹാരാജാസ് കോളജിലെത്തിയ അനുഭവം പങ്കുവച്ച് മമ്മൂട്ടി. നടൻ മമ്മൂട്ടി തന്റെ വിദ്യാഭ്യാസ കാലഘട്ടത്തെകുറിച്ച് പറയുമ്പോഴെല്ലാം എറണാകുളം മഹാരാജാസിലെ പഠനകാലം ഓർമിക്കാറുണ്ട്.(mammootty shares new video in instagram about maharajas college)
സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും എല്ലാം അടുത്തറിയുകയും സ്വപ്‌നാടനം ചെയ്യുകയും ചെയ്ത സ്ഥലമാണ് മഹാരാജാസെന്ന് മമ്മൂട്ടി പറഞ്ഞു. കോളജിലെ ലൈബ്രറിയിൽ നിന്നും പഴയ മാഗസിനിലെ തന്റെ ചിത്രം നോക്കുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം.
Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്
‘എന്നെങ്കിലും ഒരിക്കൽ സിനിമാ ഷൂട്ടിങ്ങിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം അതും സംഭവിച്ചു. മഹാരാജാസ് കോളേജ് ലൈബ്രറി. സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും എല്ലാം അടുത്തറിയുകയും സ്വപ്‌നാടനം ചെയ്യുകയും ചെയ്ത സ്ഥലം. ഒരു കൗതുകത്തിന് പഴയ കോളേജ് മാഗസിനുകൾ അന്വേഷിച്ചു.
നിറം പിടിച്ച ഓർമകളിലേക്ക് ആ ബ്ലാക്ക ആന്റ്് വൈറ്റ് അവർ എടുത്തു തന്നു. ഒരുപക്ഷേ ആദ്യമായി എന്റെ ചിത്രം അച്ചടിച്ചുവന്നത് ഇതിലായിരിക്കും എന്റെ കോളേജ് മാഗസിനിൽ.ഒപ്പമുള്ളവർ ആവേശത്തോടെ ആ കാലത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. കാലം മാറും കലാലയത്തിന്റെ ആവേശം അത് മാറില്ല. ആ പുസ്തകത്തിലെ ചിത്രത്തിൽ നിന്നും ഇപ്പോൾ മൊബൈലിൽ പതിഞ്ഞ ആ ചിത്രത്തിലേക്കുള്ള ദൂരം’- മമ്മൂട്ടി പറയുന്നു.
Story Highlights: mammootty shares new video in instagram about maharajas college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here