Advertisement

മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് കിണറ്റില്‍ കുടുങ്ങിയ ആള്‍ മരിച്ചു

February 28, 2023
2 minutes Read
man who trapped in a well died at malappuram

മലപ്പുറം കോട്ടക്കല്‍ കുര്‍ബാനിയില്‍ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട തൊഴിലാളി മരിച്ചു. കോട്ടയ്ക്കല്‍ സ്വദേശി അലി അക്ബറാണ് മരിച്ചത്. കിണറ്റില്‍ കുടുങ്ങിയ അഹദിനെ രക്ഷപെടുത്തിയിരുന്നു.(man who trapped in a well died at malappuram)

നിര്‍മ്മാണം നടക്കുന്ന വീട്ടിലെ കിണറ്റില്‍ നിന്ന് മണ്ണെടുക്കുന്നതിനിടയാണ് അപകടമുണ്ടായത്. അമ്പതടിയോളം താഴ്ച്ചയുള്ള കിണറില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. അഗ്‌നി രക്ഷസേനയുടെ മലപ്പുറം, തിരൂര്‍ യൂണിറ്റുകളും, കോട്ടക്കല്‍ പൊലീസുമാണ് നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Story Highlights: man who trapped in a well died at malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top