പ്രീമിയമായി അടയ്‌ക്കേണ്ടത് 399 രൂപ; ലഭിക്കുക 10 ലക്ഷത്തിന്റെ പരിരക്ഷ; ഈ പോസ്റ്റ് ഓഫിസ് പദ്ധതി അറിയാം

ജീവിതം പ്രവചനാതീതമാണ്. ആർക്ക്, എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. നമുക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ നമ്മുടെ കുടുംബം എങ്ങനെ മുന്നോട്ട് പോകും എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? അത്തരം സാഹചര്യങ്ങളിൽ കുടുംബത്തിന് അത്താണിയാകുക നാം എടുത്തിട്ടുള്ള ഇൻഷുറൻസ് പരിരക്ഷകളാണ്. പ്രീമിയം തുക ഭയന്നാണ് പലരും ഇൻഷുറൻസ് എടുക്കാൻ മടിക്കുന്നത്. എന്നാൽ കുറഞ്ഞ പ്രീമിയം തുകയിൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകുകയാണ് പോസ്റ്റ് ഓഫിസ്. ( post office insurance policy )
കഴിഞ്ഞ വർഷമാണ് ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസി പോസ്റ്റ് ഓഫിസ് അവതരിപ്പിച്ചത്. രണ്ട് ഓപ്ഷനുകളാണ് പദ്ധതി നൽകുന്നത്
ഓപ്ഷൻ 1
ആദ്യ ഓപ്ഷനിൽ പ്രീമിയം തുക 258 ആണ്. പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്കാണ് ഇൻഷുറൻസ് ലഭിക്കുക. പത്ത് ലക്ഷം രൂപയാണ് ആക്‌സിഡന്റൽ ഡെത്തിന് പോളിസി നൽകുന്ന പരിരക്ഷ. ഒപ്പം ശാശ്വതമായ പൂർണ വൈകല്യങ്ങൾ ഉദാഹരണത്തിന് ഓന്നോ രണ്ടോ കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുക, ഒന്നോ രണ്ടോ കാലിന്റെയോ കൈകളുടേയോ ചലനശേഷി നഷ്ടപ്പെടുക, പക്ഷാഘാതം സംഭവിക്കുക തുടങ്ങിയവയ്ക്കും പത്ത് ലക്ഷംരൂപ ലഭിക്കും. മറ്റ് ശരീരഭാഗങ്ങൾക്കുണ്ടാകുന്ന ചെറിയ വൈകല്യങ്ങൾക്കും പത്ത് ലക്ഷം രൂപ പരിരക്ഷയുണ്ട്.
Read Also: Money Saving : റിസ്‌ക് ഇല്ലാതെ പണം ഇരട്ടിപ്പിക്കാൻ ഒരു പോസ്റ്റ് ഓഫിസ് പദ്ധതി
ഓപ്ഷൻ 2
ഓപ്ഷൻ രണ്ടിന്റെ പ്രീമിയം തുക 396 രൂപയാണ്. മേൽപറഞ്ഞ പെട്ടെന്നുള്ള മരണം, പൂർണ വൈകല്യങ്ങൾ, ചെറിയ വൈകല്യങ്ങൾ എന്നിവയ്‌ക്കെല്ലാം പത്ത് ലക്ഷം രൂപ ലഭിക്കും. ഇതിന് പുറമെ പെട്ടെന്ന് ആശുപത്രിയിൽ അഡമിറ്റ് ആകേണ്ടി വരുമ്പോഴുള്ള ചെലവിനത്തിൽ 60,000 രൂപയും, കിടത്തി ചികിത്സിക്കേണ്ടതല്ലാത്ത രോഗികൾക്ക് 30,000 രൂപയും, പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് ആയിരം രൂപ പ്രതിദിനവും ലഭിക്കും. മരണം സംഭവിച്ചാൽ മൃതദേഹം കൊണ്ടുപോകിന്നതിനുള്ള വാഹനചെലവായി 25,000 രൂപയും, സംസ്‌കാരത്തിനായി 5,000 രൂപയും ലഭിക്കും.
ഇതിന് പുറമെ അപകടമരണം സംഭവിച്ച വ്യക്തിയുടെ മക്കൾക്ക് (രണ്ട് മക്കൾ വരെ) ഒരു ലക്ഷം രൂപ വീതം വിദ്യാഭ്യാസ സഹായം ലഭിക്കും.
പദ്ധതിയെ കുറിച്ച്
18 വയസിനും 65 വയസിനും മധ്യേ പ്രായമുള്ള ആർക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു വർഷമാണ് പോളിസി കാലാവധി. എല്ലാ വർഷവും പോളിസി പുതുക്കാം. https://www.ippbonline.com/web/ippb/group-personal-accident-insurance-policy
Story Highlights: post office insurance policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here