Advertisement

ഉത്തരകൊറിയയിൽ ഹോളിവുഡ് സിനിമകൾ കണ്ടാൽ ശിക്ഷ; മാതാപിതാക്കൾക്ക് ലേബർ ക്യാമ്പും കുട്ടികൾക്ക് 5 വർഷം തടവും

February 28, 2023
0 minutes Read
punishment for watching Hollywood movies in North Korea

പാശ്ചാത്യ മാധ്യമങ്ങൾക്കെതിരെയുള്ള അടിച്ചമർത്തൽ ശക്തമാക്കുന്നതിനായി, ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികളെ പിടികൂടിയാൽ മാതാപിതാക്കളെ ജയിലിലടക്കുമെന്ന് ഉത്തര കൊറിയ. ഹോളിവുഡ് അല്ലെങ്കിൽ ദക്ഷിണ കൊറിയൻ സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കൾ ആറ് മാസം നിർബന്ധമായും ലേബർ ക്യാമ്പിൽ കഴിയേണ്ടി വരും. ഇത് കണ്ട കുട്ടികൾക്ക് അഞ്ച് വർഷത്തെ തടവ് അനുഭവിക്കേണ്ടി വരും എന്നും മിറർ റിപ്പോർട്ട് ചെയ്തു.

ഇതിനുമുമ്പ് നിയമം ലംഘിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തിയ രക്ഷിതാക്കൾക്ക് കർശനമായ താക്കീത് നൽകി വിടുമായിരുന്നു. എന്നാൽ മിറർ റിപ്പോർട്ട് അനുസരിച്ച്, നിയം ലംഘിച്ച് കള്ളക്കടത്ത് സിനിമകൾ കൈവശം വയ്ക്കുന്നവരോട് ഇനി കരുണ കാണിക്കില്ല കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരും.

കിം ജോങ് ഉന്നിന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് അനുസൃതമായി കുട്ടികളെ ശരിയായി വളർത്തുന്നതിൽ പരാജയപ്പെടുന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകും. സിനിമാ പ്രേമികളെ മാത്രമല്ല നൃത്തം, സംസാരം, പാട്ട് എന്നിവയുമായി ബന്ധപ്പെട്ട് കിം കടുത്ത നടപടികളുടെ കൈക്കൊള്ളും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top