Advertisement

അവസാന ടെസ്റ്റിൽ ഗ്രീൻ പിച്ച് പരീക്ഷിച്ചേക്കുമെന്ന് രോഹിത് ശർമ

February 28, 2023
Google News 2 minutes Read
rohit sharma test pitch

ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തിൽ ഗ്രീൻ പിച്ച് പരീക്ഷിച്ചേക്കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള തയ്യാറെടുപ്പായി ഗ്രീൻ വിക്കറ്റ് പരീക്ഷിക്കുമെന്നാണ് രോഹിത് അറിയിച്ചത്. ഇന്ത്യ ഫൈനൽ പ്രവേശനം നേടുകയാണെങ്കിൽ ഓസ്ട്രേലിയയാവും എതിരാളികൾ. ലണ്ടനിലെ ഓവലിലാണ് മത്സരം. ബോർഡർ – ഗവാസ്കർ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-0നു മുന്നിലാണ്. (rohit sharma test pitch)

“ഇംഗ്ലണ്ടിൽ ഓസ്ട്രേലിയയെ നേരിടുകയെന്നാൽ വളരെ ബുദ്ധിമുട്ടാവും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള തയ്യാറെടുപ്പായി അഹ്‌മദാബാദിനെ പരീക്ഷിക്കാനിടയുണ്ട്. ഞങ്ങൾ ഇതിനകം അതേപ്പറ്റി സംസാരിച്ചുകഴിഞ്ഞു. താരങ്ങളെ അതിനായി തയ്യാറാക്കണം. ശാർദുൽ താക്കൂർ തിരികെവരാനുണ്ട്. ഇൻഡോറിൽ വിജയിക്കാനായാൽ അഹ്‌മദാബാദിൽ വ്യത്യസ്തത പരീക്ഷിക്കും. പക്ഷേ, അതിനായി ഇൻഡോറിലെ മത്സരം വിജയിക്കേണ്ടതുണ്ട്.”- വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു.

Read Also: ബുംറ ഐപിഎലിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

അതേസമയം, പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. താരം ഐപിഎലിലൂടെ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎലിലും ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ബുംറ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിലുമാണ് നടക്കുക.

പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കളിക്കില്ല. അസുഖബാധിതയായ അമ്മയെ സന്ദർശിക്കാനായി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് കമ്മിൻസ്. ഇൻഡോറിൽ മാർച്ച് ഒന്നിനാരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുൻപ് താരം തിരികെയെത്തില്ല. കമ്മിൻസിനു പകരം സ്റ്റീവ് സ്‌മിത്ത് ഓസ്ട്രേലിയയെ നയിക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസ്ട്രേലിയൻ ടീമിൽ ഡേവിഡ് വാർണറും ജോഷ് ഹേസൽവുഡും കളിക്കില്ല.

രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി. 43 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറർ. മർനസ് ലബുഷെയ്ൻ 35 റൺസെടുത്തു. ഓസീസ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല.

Story Highlights: rohit sharma ahmedabad test pitch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here