Advertisement

നികുതി വർധന: സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധം ഇന്ന്

February 28, 2023
1 minute Read

സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരായ കോൺഗ്രസ് പ്രതിഷേധം ഇന്ന്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കും. വെെകുന്നേരം 4 മുതല്‍ രാത്രി 8 വരെയാണ് സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കുക.

നികുതിപ്പിരിവിലെ കെടുകാര്യസ്ഥത, സര്‍ക്കാരിന്‍റെ അനിയന്ത്രിത ദുര്‍ച്ചെലവുകള്‍ എന്നിവ കൊണ്ട് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് സമരപ്രഖ്യാപനത്തിന് ശേഷം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി ആരോപിച്ചിരുന്നു. നികുതി വര്‍ധനവും ഇന്ധന സെസും വെെദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വര്‍ധനവും കേരളത്തിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കും.

ഇതിനെല്ലാം എതിരായ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണം തുറന്ന് കാട്ടാനും നികുതിക്കാെള്ളയെ കുറിച്ച് വിശദീകരിക്കാനുമാണ് കോണ്‍ഗ്രസ് സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കുന്നതെന്നും കെ സുധാകരന്‍ അറിയിച്ചു.

Story Highlights: Tax hike: Statewide Congress protest today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top