Advertisement

കൊടുങ്ങല്ലൂരിലെ ഒരു സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ അടിച്ചുതകര്‍ത്തു; അന്വേഷണം ഊര്‍ജിതം

March 1, 2023
3 minutes Read
cctv cameras of kodungalloor school destroyed

കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് സ്‌കൂളിലെ സിസിടിവികള്‍ അടിച്ചുതകര്‍ത്തു. പി.ഭാസ്‌ക്കരന്‍ സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നിരീക്ഷണ ക്യാമറകളാണ് തകര്‍ത്തത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. (cctv cameras of kodungalloor school destroyed)

ഇന്ന് രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയപ്പോഴാണ് അധികൃതര്‍ സംഭവം അറിയുന്നത്. സ്‌കൂളിലെ മൂന്ന് ക്യാമറകളാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.കമ്പ്യൂട്ടര്‍ ലാബുകള്‍ക്ക് മുന്നിലും, യു.പി വിഭാഗം കെട്ടിടത്തിലും സ്ഥാപിച്ചിരുന്ന ക്യാമറകള്‍ നശിപ്പിച്ചിട്ടുണ്ട്. അക്രമിയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകീട്ടായിരുന്നു അക്രമം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Read Also: ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു

സ്‌കൂള്‍ അധികൃതര്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: cctv cameras of kodungalloor school destroyed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top