പദയാത്രയ്ക്കിടെ തെലങ്കാന കോൺഗ്രസ് അധ്യക്ഷന് നേരെ ചീമുട്ടയേറ്

തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിക്ക് നേരെ ചീമുട്ടയേറ്. ചൊവ്വാഴ്ച ഭൂപാലപ്പള്ളി ജില്ലയിൽ ‘ഹാത് സേ ഹാത്ത് ജോഡോ’ പദയാത്രയിൽ പങ്കെടുത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രേവന്ത് റെഡ്ഡിക്ക് നേരെ അക്രമികൾ ചീമുട്ടയും തക്കാളിയും അറിഞ്ഞതോടെ സ്ഥലത്ത് സംഘർഷം ഉടലെടുത്തു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രേവന്ത് റെഡ്ഡി പ്രസംഗിക്കുന്നതിനിടെ ഒരു സംഘം അക്രമികൾ മുട്ടയും തക്കാളിയും കല്ലും വലിച്ചെറിയാൻ തുടങ്ങി. ക്ഷുപിതരായ പ്രവർത്തകർ അക്രമികൾക്കെതിരെ തിരിഞ്ഞതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. അതേസമയം ബിആർഎസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു. ആക്രമണം തടയാൻ പൊലീസ് ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
BRS goons threw stones on our street corner meeting in #Bhupalapally & tried to disturb it.
— Revanth Reddy (@revanth_anumula) February 28, 2023
But we are #Congress soldiers and are not afraid of anyone.
It’s just 16 days of #YatraForChange & you see the fear in BRS party. #HaathSeHaathJodo pic.twitter.com/kJLglCauKS
Story Highlights: Eggs hurled at Telangana Congress chief Revanth Reddy during Padyatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here