രാജ്യത്ത് എല്ലാ വർഷവും മാർച്ച് 11 പതാകദിനമായി ആചരിക്കാൻ സൗദി ഭരണാധികാരിയുടെ ഉത്തരവ്

എല്ലാ വര്‍ഷവും മാര്‍ച്ച് 11 പതാകദിനമായി ആചരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. രാജ്യ ചരിത്രത്തിലുടനീളം ദേശീയപതാകയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് 11 ദേശീയ പതാകദിനമായി ആചരിക്കുന്നത്. 1335 ദുല്‍ഹിജ്ജ 27 അഥവാ 1937 മാര്‍ച്ച് 11നാണ് അബ്ദുല്‍ അസീസ് രാജാവ് നാം ഇന്ന് കാണുന്ന പതാകയെ അംഗീകരിച്ചത്.
അനുഗ്രഹീത രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് സമാധാനത്തിന്റെയും ഇസ്ലാമിന്റെയും സന്ദേശത്തിലാണ്. രാജ്യത്തിന്റെ ശക്തി, അന്തസ്സ്, പദവി, ജ്ഞാനം എന്നിവ സൂചിപ്പിക്കുന്നതാണ് വാള്‍. മൂന്നു നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്താനുള്ള എല്ലാ നീക്കങ്ങള്‍ക്കും ഈ പതാക സാക്ഷ്യം വഹിച്ചു. രാജ്യത്തെ പൗരന്മാര്‍ അഭിമാനമായി ഈ കൊടിയുയര്‍ത്തിപ്പിടിച്ചു എന്ന് ഉത്തരവിൽ പറയുന്നു.
Story Highlights: march 11 saudi arabia flag day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here