Advertisement

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സ്വദേശത്തേക്ക് അയച്ച പണത്തില്‍ കുറവ്:കണക്കുകളുമായി സാമ

March 1, 2023
Google News 3 minutes Read
Remittances by expats working in Saudi Arabia down says sama

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തില്‍ കുറവു വന്നതായി കേന്ദ്ര ബാങ്കായ സാമ. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ തുടര്‍ച്ചയായി റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തിയതായും സാമ വ്യക്തമാക്കി. (Remittances by expats working in Saudi Arabia down says sama)

കഴിഞ്ഞ വര്‍ഷം ജനുവരില്‍ 1252 കോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. ഈ വര്‍ഷം അത് 1052 കോടി റിയാലായി കുറഞ്ഞു. 2022 ജനുവരിയെ അപേക്ഷിച്ച് 16 ശതമാനം കുറവാണിതെന്ന് കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read Also: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

വിദേശികളുടെ റെമിറ്റന്‍സില്‍ തുടര്‍ച്ചയായി ഏഴ് മാസം കുറവ് രേഖപ്പെടുത്തുന്നത് ആദ്യമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 18.9 ശതമാനവും ഡിസംബറില്‍ 9 ശതമാനവും റെമിറ്റന്‍സില്‍ കുറവ് വന്നിരുന്നു.

2019ന് ശേഷം ആദ്യമായാണ് വിദേശ തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. 2020ല്‍ 2.8 ശതമാനവും 2021ല്‍ 19.3 ശതമാനവും റെമിറ്റന്‍സില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

Story Highlights: Remittances by expats working in Saudi Arabia down says sama

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here