Advertisement

റിയാദ് മെട്രോ സര്‍വീസ് ഈ വര്‍ഷം പൂര്‍ത്തിയാകും; ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷ

March 1, 2023
2 minutes Read
Riyadh metro service will completed this year

സൗദി റിയാദിനെ ഗതാഗതക്കുരുക്കിന് മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ പരിഹാരമാകുമെന്ന് മേയര്‍ ഫൈസല്‍ ബിന്‍ അയ്യാഫ്. സൗദി മെട്രോ സര്‍വീസ് ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് നഗരത്തിലെ റോഡുകളില്‍ കുഴിയെടുത്ത് നടപ്പാക്കേണ്ട പദ്ധതികള്‍ ഒരേ സമയം പൂര്‍ത്തിയാക്കും. വിവിധ വകുപ്പുകള്‍ നടത്തുന്ന പദ്ധതികള്‍ക്ക് നേരത്തെ പെര്‍മിറ്റ് നേടണമെന്നും മേയര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അയ്യാഫ് വ്യക്തമാക്കി.Riyadh metro service will completed this year

ഈ വര്‍ഷം അവാസനത്തോടെ റിയാദ് മെട്രോ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറുലൈനുകളിലായി 85 സ്റ്റേഷനുകളുണ്ട്. ലോകത്തെ ഏറ്റവും വലിയ മെട്രോ ശൃംഖലയാണിത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത തടസ്സത്തിന് വലിയ പരിഹാരമാകും. മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രാ സമയം ലാഭിക്കാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു.

Read Also: ചരിത്രത്തിലാദ്യം; സൗദിയില്‍ സന്ദര്‍ശനം നടത്തി ഇന്ത്യന്‍ വ്യോമ സേനയുടെ എട്ട് വിമാനങ്ങള്‍

നഗരത്തിലെ റോഡുകള്‍ കുഴിച്ച് നടത്തുന്ന വലിയ പദ്ധതികള്‍ ഏകീകരിക്കാനും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 2019ന് ശേഷം 64 പദ്ധതികള്‍ക്കായി റോഡുകളില്‍ ഇതിനോടകം കുഴിയെടുത്തിട്ടുണ്ട്. വിവിധ പദ്ധതികള്‍ ഒരേസമയം പൂര്‍ത്തിയാക്കും വിധമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. പലതവണ റോഡ് കുഴിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും മേയര്‍ പറഞ്ഞു.

Story Highlights: Riyadh metro service will completed this year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top