Advertisement

സൗദി അറേബ്യയുടെ വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി ഇന്ത്യ തുടരുന്നതായി റിപ്പോർട്ട്

March 2, 2023
3 minutes Read
India and Saudi Arabia

സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി ഇന്ത്യ തുടരുകയാണെന്ന് റിപ്പോർട്ട്. 2022 അവസാന പാദത്തെ കണക്കുകൾ ചൂണ്ടിക്കാണിച്ച് സൗദി ജറൽ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-സൗദി വ്യാപാരം കഴിഞ്ഞ വർഷം അവസാന പാദത്തിൽ 4270 കോടി റിയാലായി ഉയർന്നിരുന്നു. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് 3280 കോടി റിയാലിന്റെ ഉത്പ്പന്നങ്ങളാണ് കയറ്റി അയച്ചത്. ഇന്ത്യയിൽ നിന്ന് 990 കോടി റിയാലിന്റെ ഉത്പ്പന്നങ്ങൾ ഇറക്കുമതിയും ചെയ്തു. India is second largest trading partner of Saudi Arabia

കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ഡിസംബർ വരെ 34,240 കോടി റിയാലിന്റെ കയറ്റുമതിയാണ് വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ നടത്തിയത്. 2021 അവസാന പാദത്തിൽ ഇത് 32,190 കോടി റിയാലായിരുന്നു. കയറ്റുമതിയിൽ 6.4 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞതായും ജനറൽ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി വ്യക്തമാക്കി.

Read Also: റമദാൻ തിരക്ക്: മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കും

രാജ്യത്തേക്കുളള ഇറക്കുമതിയി 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വർധിച്ചു. കഴിഞ്ഞ വർഷം നാലാം പാദത്തിൽ 29.9 ശതമാനം ഇറക്കുമതി വർധിച്ചതായും സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

Story Highlights: India is second largest trading partner of Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top