വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ ശക്തമായ തേരോട്ടം; ഈ വിജയം കേരളത്തിലും സ്വാധീനിക്കുമെന്ന് പി.കെ കൃഷ്ണദാസ്

വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ ശക്തമായ തേരോട്ടമെന്ന് ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ഈ വിജയം കേരളത്തിലും സ്വാധീനിക്കും. ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ജനങ്ങൾ തള്ളി കളഞ്ഞു. സി.പിഐ.എം കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് അൽപായുസ്.
ത്രിപുര സഖ്യം ത്രിപുരയിൽ മണ്ണടിഞ്ഞു. ത്രിപുര സഖ്യത്തെ ന്യായീകരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കേരളത്തിലും സഖ്യം ഉണ്ടാക്കാൻ മുൻകൈ എടുക്കണം.
ധനമന്ത്രി ബിജെപിക്ക് എതിരെ പ്രചരണം നടത്തണം. മന്ത്രി പ്രചരണം നടത്തിയ സ്ഥലങ്ങളിൽ പരാജയം ഉണ്ടായി. ഇനിയും മന്ത്രി പ്രചരണം നടത്തണമെന്ന് അദ്ദേഹം പരിഹസിച്ചു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
ഇതിനിടെ തെരെഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ട് തകർന്നിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞിരുന്നു. ബാലഗോപാൽ പ്രചരണത്തിന് പോയ സ്ഥലങ്ങളെല്ലാം തോറ്റമ്പി. കേരളത്തിലും സിപിഐഎം കോൺഗ്രസ് ബാന്ധവം വരണം. മേഘാലയയിലും നാഗാലാൻ്റിലും ക്രൈസ്തവർ ബി ജെ പി ക്കൊപ്പമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ആലുവയിൽ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടന്നു.പ്രവർത്തകർ മധുരം വിതരണം ചെയ്തു.
Story Highlights: P K Krishnadas About CPI(M) congress alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here