ത്രിപുരയില്‍ ഫലസൂചനയില്‍ കേവല ഭൂരിപക്ഷം പിടിച്ച് ബിജെപി; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍

ത്രിപുരയില്‍ നിന്ന് പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനയില്‍ കേവല ഭൂരിപക്ഷം പിടിച്ച് ബിജെപി. 40 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്ന പശ്ചാത്തലത്തില്‍ ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. (Tripura assembly election results live updates bjp leading)
മുഖ്യമന്ത്രി മണിക് സാഹ ഉള്‍പ്പെടെ ത്രിപുരയില്‍ ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് ബിജെപി സുനാമി ആഞ്ഞടിക്കുകയാണെന്ന് മണിക് സാഹ പ്രതികരിച്ചു. ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്ര മോതയും ശക്തി തെളിയിക്കുകയാണ്. തിപ്ര മോതയാണാ രണ്ടാം സ്ഥാനത്ത്. 13 മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ലീഡുണ്ട്.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
മേഘായയില്‍ പോസ്റ്റര്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ എന്‍പിപിയാണ് ലീഡ് (12)നേടുന്നത്. സംസ്ഥാനത്ത് രണ്ടിടത്ത് ബിജെപിയും കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലും മേഘാലയയിലും നാഗാലാന്‍ഡിലും 59 മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണല്‍.
നാഗാലാന്‍ഡില്‍ എന്‍ഡിപിപി( നാഷണല്‍ ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി) 10, എന്‍ഡിഎഫ് 1, കോണ്‍ഗ്രസ് 0, മറ്റുള്ളവ 0 എന്നിങ്ങനെയാണ് പോസ്റ്റല്‍ വോട്ടുകളില്‍ ലീഡ്.
Story Highlights: Tripura assembly election results live updates bjp leading
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here