Advertisement

തുര്‍ക്കി-സിറിയ ദുരിതാശ്വാസ ക്യാമ്പയിന്‍ സംഘടിപ്പിച്ച് ഇന്‍കാസ് അല്‍ ഐനും യുഎഇ റെഡ്‌ക്രെസന്റും

March 2, 2023
Google News 3 minutes Read
Turkey-Syria relief campaign organized by Incas Al Ain and UAE Red Crescent

ഇന്‍കാസ് അല്‍ ഐന്‍ യുഎഇ റെഡ്‌ക്രെസന്റുമായി സഹകരിച്ച് തുര്‍ക്കി-സിറിയ ദുരിതാശ്വാസ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങ് യുഎഇ റെഡ്ക്രസന്റ് മേധാവി മുഹമ്മദ് അല്‍ മെക്ബാലി ഉത്ഘാടനം ചെയ്തു. ഇന്‍കാസിന്റെ പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞ സദസില്‍ പതിനാല് ജില്ലാ കമ്മിറ്റികള്‍ സ്വരൂപിച്ച ടണ്‍കണക്കിന് വസ്ത്രങ്ങളും,ഭക്ഷണസാധനങ്ങളും റെഡ്ക്രസന്റ് സൂപ്പര്‍വൈസര്‍മാരായ സൈഫ് അല്‍ മാമരിയും, ഫവാദ് ഹുസൈനും ഏറ്റുവാങ്ങി. (Turkey-Syria relief campaign organized by Incas Al Ain and UAE Red Crescent)

ഇന്‍കാസ് അല്‍ഐന്‍ സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലിം വെഞ്ഞറമുട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അല്‍ഐനിലെ പൊതുപ്രവര്‍ത്തനത്തില്‍ നിറസാന്നിധ്യമായ ഡോക്ടര്‍ സുധാകരന്‍, ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, യുണൈറ്റഡ് മൂവ്മെന്റ്‌ചെയര്‍മാന്‍ ജിമ്മി, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ട്രഷര്‍ സാദിഖ് ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. ഇന്‍കാസ് പ്രവര്‍ത്തകരുടെ ഒത്തൊരുമയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ താത്പര്യവും എല്ലാ പ്രാസംഗികരും യോഗത്തില്‍ പരാമര്‍ശിച്ചു. ഇന്‍കാസ് അല്‍ഐന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് പയ്യന്നൂര്‍ സ്വാഗതവും ട്രഷര്‍ അലിമോന്‍ നന്ദിയും അറിയിച്ചു.

Story Highlights: Turkey-Syria relief campaign organized by Incas Al Ain and UAE Red Crescent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here