അരിക്കൊമ്പന്റെ ആക്രമണത്തിന് അറുതിയില്ല; കാട്ടാന ചിന്നക്കനാലില്‍ രണ്ട് വീടുകള്‍ കൂടി തകര്‍ത്തു

ഇടുക്കിയിലെ അരിക്കൊമ്പന്‍ എന്ന കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ചിന്നക്കനാല്‍ 301 കോളനിയിലും, ആനയിറങ്കലിലുമാണ് വീടുകള്‍ തകര്‍ത്തത്. ഇതിനിടെ അരിക്കൊമ്പനെ പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ വനം വകുപ്പ് തുടങ്ങി. (Wild elephant named arikkomban attack in idukki chinnakanal)
പുലര്‍ച്ചെ ഒന്നരക്കാണ് 301 കോളനിയിലെ അമ്മിണിയമ്മയുടെ വീട് ആന ആക്രമിച്ചത്. കിടപ്പ് രോഗിയായ അമ്മിണിയമ്മയും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അടുക്കളയടക്കം വീടിന്റെ ഒരു ഭാഗം അരിക്കൊമ്പന്‍ തകര്‍ത്തു. സമീപവാസികളും വനപാലകരും എത്തിയാണ് ആനയെ തുരത്തിയത്.
Read Also: പാലക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു
അഞ്ചരയോടെ ആനയിറങ്കലിലെത്തിയ ആന പ്രദേശവാസിയായ മോഹനന്റെ വീടും ഭാഗീകമായി തകര്‍ത്തു. ഇതിനിടെ അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടാനുളള നടപടികള്‍ വനം വകുപ്പ് തുടങ്ങി. ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പത്താം തീയതിയോടെ ഇടുക്കിയില്‍ എത്തിയേക്കും.
Story Highlights: Wild elephant named arikkomban attack in idukki chinnakanal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here