ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പാസ്‌പോര്‍ട്ട് യുഎഇയുടേത്; മികച്ചതാക്കിയ ഘടകങ്ങള്‍ ഇവ

ലോകത്തെ ഏറ്റവും സ്വാധീനമുള്ള പാസ്‌പോര്‍ട്ടായി മാറി യുഎഇ പാസ്‌പോര്‍ട്ട്. വിദേശികള്‍ക്ക് ഇരട്ട പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കുന്ന സമീപകാല മാറ്റങ്ങളാണ് യുഎഇ പാസ്‌പോര്‍ട്ട് ഏറ്റവും ജനസ്വാധീനമുള്ളായി മാറാന്‍ പ്രധാന കാരണം.(UAE passport ranked most powerful in world)
യുഎഇ പാസ്പോര്‍ട്ട് നല്‍കുന്ന യാത്രാ സ്വാതന്ത്ര്യവും രാജ്യത്തിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷവും നികുതി സമ്പ്രദായവും ഇതിനുള്ള മറ്റ് കാരണങ്ങളായി ടാക്‌സ് ആന്‍ഡ് ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി വിലയിരുത്തുന്നു.
അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പാസ്പോര്‍ട്ടിന്റെ റാങ്കിംഗ് വിലയിരുത്തുന്നത്. ഓരോ ഘടകത്തിനും വ്യത്യസ്ത സ്‌കോറും നല്‍കും. പൗരന്മാരുടെ നികുതി, ആഗോള ധാരണ, ഇരട്ട പൗരത്വം, വിസ രഹിത യാത്ര, വ്യക്തിസ്വാതന്ത്ര്യം എന്നീ ഘടകങ്ങള്‍ അനുസരിച്ചാണ് മികച്ച പാസ്‌പോര്‍ട്ടിനെ തെരഞ്ഞെടുക്കുന്നത്. ഇതില്‍ യുഎഇയില്‍ നിന്നുള്ള യാത്രാ പ്രവേശനത്തിന് മാത്രം 50 സ്‌കോറാണ് ലഭിച്ചത്.
Read Also: ഷാര്‍ജയിലെ ചുട്ടുപഴുത്ത മരുഭൂമിയില്‍ 400 ഹെക്ടര്‍ ഗോതമ്പുപാടം ഉണ്ടായതെങ്ങനെ?
ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്റ്, അയര്‍ലന്റ്, പോര്‍ചുഗല്‍, ജര്‍മനി, റിപ്പബ്ലിക്, ന്യൂസിലന്റ്, സ്വീഡന്‍, ഫിന്‍ലന്റ് എന്നീ രാജ്യങ്ങളാണ് യുഎഇയ്ക്ക് ശേഷം പാസ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന രാജ്യങ്ങള്‍.
Story Highlights: UAE passport ranked most powerful in world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here