Advertisement

എടികെ മോഹൻ ബഗാൻ ഐഎസ്എൽ സെമി ഫൈനലിലേക്ക്; മൈതാനത്ത് കുഴഞ്ഞു വീണ് വിശാൽ കൈത്

March 4, 2023
2 minutes Read
Players of ATK Mohun Bagan

ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ യോഗ്യത നേടി എടികെ മോഹൻ ബഗാൻ. ഇന്ന് നടന്ന എലിമിനേറ്റർ മത്സരത്തിൽ ഒഡിഷ എഫ്‌സിയെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്. ആദ്യ പകുതിയിൽ ഹ്യൂഗോ ബൗമസും രണ്ടാം പകുതിയിൽ ദിമിത്രി പെട്രോട്ടോസുമാണ് ക്ലബ്ബിനായി ഗോളുകൾ നേടിയത്. എടികെ മോഹൻ ബഗാന്റെ ഗോൾകീപ്പർ വിശാൽ കൈത് ഒഡിഷയുടെ ഡിയാഗോ മൗറീഷ്യോയുമായി കൂട്ടിയിടിച്ച് വീണത് പരിഭ്രാന്തി പടർത്തിയിരുന്നു. ATK Mohun Bagan qualifies to ISL semifinal

മത്സരം തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് എടികെയുടെ ഗോൾകീപ്പർ ഒഡിഷയുടെ ഡിയാഗോ മൗറീഷ്യോയുമായി കൂട്ടിയിടിച്ച് മൈതാനത്ത് കുഴഞ്ഞു വീണത്. തുടർന്ന് അടിയന്തിര വൈദ്യ സഹായം നൽകുന്നതിനായി മെഡിക്കൽ സംഘവും ആംബുലൻസും ഗ്രൗണ്ടിലേക്ക് എത്തിയിരുന്നു. ചികിത്സക്ക് ശേഷം താരം കളിക്കളത്തിൽ തിരികെ എത്തിയെങ്കിലും തുടർന്ന് കളിക്കാൻ സാധിക്കാതിരുന്നതിനാൽ പിൻവലിക്കുകയായിരുന്നു. താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് എടികെ മോഹൻ ബഗാൻ ഇതുവരെ ഔദ്യോഗികമായ വിവരങ്ങൾ ഒന്നും നൽകിയിട്ടില്ല.

Read Also: ഐ ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് ജേതാക്കൾ; അടുത്ത സീസൺ ഐഎസ്എല്ലിലേക്ക് യോഗ്യത നേടി

സെമി ഫൈനലിൽ എടികെ മോഹൻ ബഗാൻ ലീഗിൽ രണ്ടാമതായി സീസൺ അവസാനിപ്പിച്ച ഹൈദരാബാദ് എഫ്‌സിയെ നേരിടും. സെമി ഫൈനലിന്റെ ആദ്യ പാദം മാർച്ച് ഒൻപതിന് ഹൈദരാബാദിന്റെ ഹോം മൈതാനമായ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടക്കും.

Story Highlights: ATK Mohun Bagan qualifies to ISL semifinal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top