Advertisement

മലപ്പുറത്ത് ഇരുനില കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

March 4, 2023
Google News 1 minute Read
MALAPPURAM FIRE

മലപ്പുറം ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിൽ തീപിടുത്തം. ചങ്ങരംകുളം സിറ്റി ടവറിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിനാണ് തീപിടിച്ചത്. കഴിഞ്ഞ ഒരു മണിക്കൂറായി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.
മൂന്നാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ പൂർണ്ണമായും കത്തി നശിച്ചു.

ഗ്ലാസുകൾ പൊട്ടി തെറിച്ചത് പരിഭ്രാന്തി പരത്തി. പൊന്നാനി ഫയർഫോഴ്സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തത്തിൽ അളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: കൊല്ലത്ത് 6 വാഹനങ്ങള്‍ക്ക് തീപിടിച്ചു; നാല് ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോയും കത്തിനശിച്ചു

Story Highlights: Building caught fire in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here