പകൽ മുഴുവൻ വീടിന്റെ ഉമ്മറപ്പടിയിൽ ഒരേ ഇരിപ്പാണ്, മകൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ; 17 വർഷം മുമ്പ് കാണാതായ മകനു വേണ്ടി ഖദീജ കാത്തിരിക്കുന്നു

പതിനേഴു വർഷം മുമ്പ് കാണാതായ മകനു വേണ്ടി കാത്തിരിക്കുകയാണ് മലപ്പുറം തൃപ്പനച്ചി സ്വദേശിയായ ഖദീജ. 2006 ൽ ഏർവാടിയിലേക്ക് പോയ മകൻ മുഹമ്മദ് ബഷീർ പിന്നീട് തിരിച്ചുവന്നിട്ടില്ല. മകനെ തേടി അലയാത്ത വഴികളില്ല. പ്രിയ പുത്രൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഖദീജ ഇപ്പോൾ ജീവിതം കഴിച്ചുകൂട്ടുന്നത്. ( mother awaits long lost son )
പകൽ മുഴുവൻ വീടിന്റെ ഉമ്മറപ്പടിയിൽ ഒരേ ഇരിപ്പാണ് അറുപത്തേഴുകാരിയായ ഖദീജുമ്മ. 35മത്തെ വയസ്സിൽ കാണാതായ മൂത്ത മകൻ മുഹമ്മദ് ബഷീർ തിരിച്ചെത്തുന്ന നിമിഷത്തിനായാണ് ഈ മാതാവ് കാത്തിരിക്കുന്നത്. കൂട്ടിന് ഉണ്ടായിരുന്ന ഭർത്താവ് കുട്ടിരായി ഇപ്പോഴില്ല. പതിനേഴു വർഷമായി തുടരുന്ന കാത്തിരിപ്പിനൊടുവിൽ ദുർബലമാകുന്ന പ്രതീക്ഷകൾക്കൊപ്പം ഇവരുടെ കണ്ണുകളും മനസും വരണ്ടു തുടങ്ങി.
Read Also: കാണാതായ യുവാവ് സ്രാവിൻ്റെ വയറ്റിൽ; വീട്ടുകാർ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്
2006 ൽ അനിയൻ സുലൈമാനോടൊപ്പം ഏർവാടിയിലേക്ക് പോയതാണ് ബഷീർ. വയറു നിറയെ ഭക്ഷണം കഴിച്ചു വീടിന്റെ വരാന്തയിൽ യാത്ര പറഞ്ഞ് നിൽക്കുന്ന ബഷീറാണ് ഖദീജുമ്മയുടെ ഓർമയിലെ മകന്റെ അവസാന ഫ്രെയിം. ഏർവാടിയിലെത്തി സഹോദരൻ സുലൈമാൻ സാധനങ്ങൾ വാങ്ങുന്ന നേരത്താണ് ബഷീറിനെ കാണാതാവുന്നത്. പിന്നെ എങ്ങോട്ടു പോയെന്നറിയില്ല. ഏർവാടിയിൽ ഇടയ്ക്കു പോകുന്ന പതിവുണ്ടായിരുന്നു. അതിനാൽ വീട്ടിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചു. പൊലീസും നാട്ടുകാരും അന്നത്തെ സൗകര്യങ്ങൾ വച്ചു പരമാവധി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ഖദീജുമ്മയ്ക്ക് സലാം പറയാൻ തൃപ്പനച്ചിയിലെ വീട്ടിലെ കോലായിലേക്ക് ബഷീർ എത്തുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും കാത്തിരിപ്പ് തുടരുന്നു.
Story Highlights: Mother awaits long lost son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here