Advertisement

അപകടത്തിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാം, കൂടുതല്‍ ശ്രദ്ധിക്കാം…; ഇന്ന് ദേശീയ സുരക്ഷാ ദിനം

March 4, 2023
1 minute Read
National safety day 2023

ഇന്ന് ദേശീയ സുരക്ഷാ ദിനം. തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും വിവിധ മേഖലകളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്. (National safety day 2023)

കരുതലും ശ്രദ്ധയുമുണ്ടെങ്കില്‍ നിത്യേന സംഭവിക്കുന്ന അപകടങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ നമുക്ക് കഴിയും. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കുന്നു. സുരക്ഷ ഉറപ്പുവരുത്തുക, അപകടം ഒഴിവാക്കുക എന്നതാണ് ഈ വര്‍ഷത്തെ സുരക്ഷാദിനസന്ദേശം.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

ജോലിസ്ഥലത്ത്, ബഹുനിലക്കെട്ടിടങ്ങളില്‍, യാത്രകളില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളും അപകടസാധ്യതകളും തിരിച്ചറിയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കുകയാണ് സുരക്ഷാദിനം ലക്ഷ്യമിടുന്നത്.

Story Highlights: National safety day 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top