പ്രായപൂർത്തിയാകാത്ത മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 34 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 34 വർഷം കഠിന തടവും, ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. അടൂർ ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽകോടതി (പോക്‌സോകോടതി ) ജഡ്ജി സമീർ ആണ് ശിക്ഷ വിധിച്ചത്. കൊടുമൺ ഐക്കാട് ചന്ദ്രാലയം വീട്ടിൽ ലിജു ചന്ദ്രനാണ് 34 വർഷം കഠിന തടവ് ലഭിച്ചത്. കൊടുമൺ പൊലീസ് 2017 ൽ രജിസ്റ്റർ ചെയ്തകേസിലാണ് വിധി. ( 34 years imprisonment for young man who molested mentally challenged girl ).
Read Also: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
പിഴയായഒന്നര ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പിഴ അടയ്ക്കാതെ വന്നാൽ മൂന്ന് വർഷം അധികം തടവ് അനുഭവിക്കണം. ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കായി സ്റ്റേജ് കെട്ടുന്നതിനിടെയാണ് പ്രതി, അതിക്രമം കാട്ടിയത്. തൊട്ടടുത്ത വീട്ടിൽ അതിക്രമിച്ചു കയറി ടി.വി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയെ വായ് പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി വീടിന് പിന്നിലെ കുളിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പെൺകുട്ടിയുടെ നിലവിളികേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സ്മിത ജോൺ ഹാജരായി. മാതാവിന്റെ പരാതിയിൽ പ്രത്യേക വിദഗ്ദ്ധന്റെ സഹായത്തോടെയാണ് കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയത്.
Story Highlights: 34 years imprisonment for young man who molested mentally challenged girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here