ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്താൻ ശ്രമം; എക്‌സൈസുകാരെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ

24 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്താൻ ശ്രമിക്കുന്നതിനിടെ എക്‌സൈസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. കിളിമാനൂർ ആലത്തുകാവ് അക്കരവിള വീട്ടിൽ സൂരജ് (34) ആണ് ഇന്നലെ ഉച്ചയ്‌ക്ക് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി കിളിമാനൂർ മിനിസിവിൽ സ്റ്റേഷന് സമീപം 24 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്താൻ ശ്രമിക്കുന്നതിനിടയിൽ കിളിമാനൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ഷൈജുവിനെയും പാർട്ടിയെയും ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ഓട്ടോയും മദ്യവും കസ്റ്റഡിയിലെടുത്തു.
Read Also: വനിതാ ഡോക്ടറെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച നേഴ്സ് പിടിയിൽ
കിളിമാനൂർ എക്സൈസ് ഇൻസ്‌പെക്ടറുടെ ചുമതലയുള്ള വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷൈജു, അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, അൻസാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Highlights: Illegal liquor smuggling young man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here