ആശുപത്രിവാസം കഴിഞ്ഞു, ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു; പ്രാര്‍ത്ഥിച്ചവർക്ക് നന്ദി; കോട്ടയം നസീര്‍

ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തുവെന്ന് നടൻ കോട്ടയം നസീര്‍. കഴിഞ്ഞയാഴ്ച്ചയായിരുന്നു നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ പുരോഗതി നേടി സിനിമാ തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ് നടന്‍. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നസീര്‍ നന്ദി പറയുകയും ചെയ്തു.(Kottayam nazeer back to cinema after hospital days)
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
‘ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു…എന്നെ ചികില്‍സിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും… പരിചരിച്ച നഴ്സുമാര്‍ക്കും എന്റെ അസുഖ വിവരം ഫോണില്‍ വിളിച്ചു അന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് കോട്ടയം നസീര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
ഫെബ്രുവരി 27ന് ആയിരുന്നു നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചിത്രകാരനായും കോട്ടയം നസീര്‍ ശ്രദ്ധേ നേടിയിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായും കോട്ടയം നസീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Story Highlights: Kottayam nazeer back to cinema after hospital days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here