Advertisement

‘സാംസ്കാരിക കേരളത്തിലെ രാഷ്ട്രീയ മതേതര മനസുകൾ തകർക്കുന്നവരെ കരുതിയിരിക്കണം’; എം.കെ പ്രേമചന്ദ്രൻ എം.പി

March 5, 2023
2 minutes Read
ICF Damam Program. MK Premachandran

സാംസ്കാരിക കേരളത്തിലെ രാഷ്ട്രീയ മതേതര മനസുകൾ തകർക്കുന്നവരെ കരുതിയിരിക്കണമെന്നും, ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയിൽ മതേതര പാരമ്പര്യ മുഖം പൂർണമായി നഷ്ടപ്പെട്ടിട്ടില്ലെന്നും കേരളത്തിന്റേത് മതനിരപേക്ഷ മനസാണ് വർഗീയതയെ അംഗീകരിക്കാൻ കേരളത്തിന് കഴിയില്ലെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. MK Premachandran MP on ICF Damam Program

‘സ്നേഹകേരളം ആശങ്കയുണ്ടോ? പരിഹാരങ്ങൾ?’ എന്ന ശീർഷകത്തിൽ ഐ.സി.എഫ്‌ ദമ്മാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സദസ്സ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.കെ പ്രേമചന്ദ്രൻ എം.പി. ജനാധിപത്യ രാജ്യത്തെ പൗരന്മാർക്ക് വിശ്വാസങ്ങൾ അനുസരിച്ച് ജിവിക്കാനുള്ള അധികാരമാണ് മതനിരപേക്ഷത ഉറപ്പുനൽകുന്നത്, ഇതിനെ തകർക്കുന്ന ഗൂഡ ശക്തികളെ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്കാരിക കേരളത്തിന്റെ സാമൂഹിക ജീവിതത്തെയും, കൂട്ടായ്മകളെയും ഭിന്നിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധവൽക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി സ്നേഹ കേരളം പ്രവാസത്തിന്റെ കരുതൽഎന്ന ശീർഷകത്തിൽ നടത്തിവരുന്ന ക്യമ്പയിന്റെ ഭാഗമായാണ് സ്നേഹ സദസ്സ് സംഘടിപ്പിച്ചത്.

ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സഅദി അദ്ധ്യക്ഷനായിരുന്നു. നാഷണൽ ദഅവാ പ്രസിഡന്റ് സൈനുദ്ധീൻ മുസ്ല്യാർ വാഴവറ്റ കീ നോട്സ് അവതരിപ്പിച്ചു. സലീം പാലച്ചിറ (ഐസിഎഫ് ഇന്റർനാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി), മമ്മു മാസ്റ്റർ (പ്രിൻസിപ്പാൾ, അൽ മുന സ്കൂൾ), ആൽബിൻ ജോസഫ് (ലോക കേരള സഭാ അംഗം), പ്രദീപ് മാസ്റ്റർ (ഹെഡ്മാസ്റ്റർ, അൽ മുന സ്കൂൾ), സാജിദ് ആറാട്ടുപുഴ (മാധ്യമം), അലവി (ജീവൻ ടിവി), മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ് ), ലുഖ്‌മാൻ വിളത്തൂർ (മനോരമ), സിറാജ് വെഞ്ഞാറമൂട് (തേജസ്), പ്രവീൺ വല്ലത്ത് (കൈരളി), റഊഫ് പാലേരി (രിസാല സ്റ്റഡി സർക്കിൾ), ഹമീദ് വടകര (കെഎംസിസി), ശനീബ് അബൂബക്കർ (സൗദി മലയാളം സമാജം), എസ് കെ കുമാർ (ഡയറക്ടർ, എൻ.എസ്.എച്ച്), ഫാറൂഖ് കുപ്പട്ടി (കെസിഎഫ്) എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Read Also: സൗദിയിൽ വൻ ലഹരിവേട്ട; വിപണിമൂല്യം 400 കോടി ഇന്ത്യൻ രൂപക്ക് മുകളിൽ

സ്നേഹ കേരളം ക്യാമ്പയിനിൽ ഇന്റർനാഷണൽ തലത്തിൽ കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെന്ന ദമാമിലെ അൽശാതി, ദവാസിർ യൂണിറ്റുകൾ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച സെക്ടറുകൾക്കും യൂണിറ്റുകൾകൾക്കുമുള്ള പുരസ്‍കാരവും വിതരണം ചെയ്തു. സലീം സഅദി താഴെക്കോട്, സലീം ഓലപ്പീടിക, ജാഫർ സാദിഖ് തൃശ്ശൂർ, സക്കീർ മാന്നാർ, സിദ്ദിഖ് സഖാഫി ഉറുമി, അബ്ദുറഹ്മാൻ പുത്തനത്താണി, മുനീർ തോട്ടട, മജീദ് ചങ്ങനാശ്ശേരി, ഹർഷദ് എടയന്നൂർ, ഹംസ സഅദി വണ്ടൂർ, റാഷിദ് കാലിക്കറ്റ്, അഷ്റഫ് പട്ടുവം, നാസർ മസ്താൻ മുക്ക്, സിദ്ദീഖ് ഇർഫാനി തുടങ്ങിയ സെൻട്രൽ പ്രൊവിൻസ് നേതാക്കളും സമീർ ചാലിശ്ശേരി, നൗഷാദ് മുതുകുറുശ്ശി, ബഷീർ കോഴിക്കോട് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. സെൻട്രൽ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഓർഗനൈസേഷൻ സെക്രട്ടറി ഹംസ ഏളാട് നന്ദിയും പറഞ്ഞു.

Story Highlights: MK Premachandran MP on ICF Damam Program

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top