സുദേവയ്ക്കെതിരെ വമ്പൻ ജയം; മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗോകുലം

ഐലീഗിൽ സുദേവ എഫ്സിക്കെതിരെ ഗോകുലം കേരളയ്ക്ക് വമ്പൻ ജയം. ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലത്തിൻ്റെ വിജയം. സെർജിയോ മെൻഡി ഇരട്ട ഗോളുകൾ നേടിയപ്പോൾ ഷിൽട്ടൺ ഡിസിൽവ, ഫർഷാദ് നൂർ എന്നിവരും സ്കോർ ഷീറ്റിൽ ഇടം നേടി. അലെക്സിസ് ഗോമസ് ആണ് സുദേവയുടെ ആശ്വാസ ഗോൾ നേടിയത്.
കളിയുടെ 11ആം മിനിട്ടിൽ തന്നെ ഗോകുലം മുന്നിലെത്തി. മെൻഡിയാണ് സ്കോറിംഗിന് തുടക്കമിട്ടത്. 15ആം മിനിട്ടിൽ അലെക്സിസ് ഗോമസിലൂടെ സുദേവ സമനില പിടിച്ചു. ആദ്യ പകുതിയിൽ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. 49ആം മിനിട്ടിൽ ഷിൽട്ടൺ ഡിസിൽവ ഗോകുലത്തിന് വീണ്ടും ലീഡ് നൽകി. 62ആം മിനിട്ടിൽ ഫർഷാദ് നൂറിലൂടെ ഗോകുലം സ്കോർ ഉയർത്തി. 87ആം മിനിട്ടിൽ മെൻഡി പെനാൽറ്റിയിലൂടെ വീണ്ടും ഗോൾ നേടിയതോടെ ജയം പൂർണം.
ജയത്തോടെ ഗോകുലം കേരള 21 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഗോകുലത്തിൻ്റെ അവസാനത്തെ മത്സരം മാർച്ച് 12 ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനാണ് എതിരാളികൾ.
Story Highlights: gokulam kerala won sudeva fc ileague
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here