കൊച്ചി നഗരത്തെ പുകയില്‍ നിന്ന് രക്ഷിക്കാനാണ് പുനെ യാത്ര നടത്തിയത്: വിശദീകരണവുമായി കൊച്ചി കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ്

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിനിടെ പുനെ യാത്ര നടത്തിയതില്‍ വിശദീകരണവുമായി കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ്. കൊച്ചി നഗരത്തെ പുകയില്‍ നിന്ന് രക്ഷിക്കാനാണ് താന്‍ പുനെ യാത്ര നടത്തിയത്. സമരങ്ങളില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് ആന്റണി കൂരീത്തറ ട്വന്റിഫോറിനോട് പറഞ്ഞു. മാലിന്യ സംസ്‌കരണം കണ്ട് പഠിക്കാനാണ് പോയതെന്ന് ആന്റണി കൂരീത്തറ പറഞ്ഞു.Kochi Corporation opposition leader explains his trip to Pune
രാജ്യത്തിനകത്ത് യാത്രകള്‍ക്ക് ഡിസിസിയോട് അനുവാദം വാങ്ങുന്ന കീഴ്‌വഴക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പുനെ യാത്രയെ ഡിസിസി പ്രസിഡന്റ് വിമര്‍ശിച്ചിരുന്നു.
അതേസമയം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം പരിശോധന ഒഴിവാക്കാന്‍ മനഃപൂര്‍വമായുണ്ടാക്കിയതാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. മാലിന്യ പ്ലാന്റിലെ തീപിടിത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളി വിടുകയാണ്. പ്രതിരോധിക്കാന്‍ വേണ്ടി ഒരു സംവിധാനവും ചെയ്തില്ല. ജൈവ അജൈവ മാലിന്യങ്ങള്‍ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.
Story Highlights: Kochi Corporation opposition leader explains his trip to Pune
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here