Advertisement

ഒ.ഇ.സി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങൾ നൽകാത്തത് സർക്കാരിന്റെ ഗുരുതരമായ വീഴ്ച; കെ. സുരേന്ദ്രൻ

March 6, 2023
2 minutes Read
OEC students need educational benefits; K. Surendran

അധ്യയനവർഷം അവസാനിക്കാറായിട്ടും മറ്റു അർഹ സമുദായങ്ങളിൽപ്പെട്ട പ്ലസ് ടു മുതൽ പി എച്ച ഡി വരെയുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസാനുകൂല്യങ്ങൾ നൽകാത്തത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്നും എത്രയും വേഗം അവ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടു. ( OEC students need educational benefits; K. Surendran ).

Read Also: കുട്ടികൾ കുടുക്ക പൊട്ടിച്ച കാശും അമ്മമാർ ആടിനെ വിറ്റ കാശും യുഡിഎഫും എൽഡിഎഫും അടിച്ചുമാറ്റുന്നു : കെ. സുരേന്ദ്രൻ

പ്രസ്താവനയിലൂടെയാണ് കെ. സുരേന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ധീവരരും കുഡുംബികളും ക്രൈസ്തവരിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിവിഭാഗങ്ങളും ഉൾപ്പടെ 18 ജാതികളിലെ വിദ്യാർത്ഥികൾക്ക് ലാംപ്സം ഗ്രാൻഡ് സ്റ്റൈപെന്റ്, ഹോസ്റ്റൽ ഫീസ്, ട്യൂഷൻ ഫീസ് പരീക്ഷ ഫീസ് എന്നിവയ്ക്കായി നൽകുന്ന തുക സാമ്പത്തിക പ്രതിസന്ധിമൂലം ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തത് മൂലം മുടങ്ങിയിരിക്കുകയാണ്.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് സ്ഥിരമായി വീമ്പിളക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Story Highlights: OEC students need educational benefits; K. Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top