Advertisement

മൊബൈൽ ടവർ മോഷണക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

March 6, 2023
2 minutes Read
Mobile Tower Theft Case

പാലക്കാട് പുതുശ്ശേരിയിൽ മൊബൈൽ ടവർ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. തമിഴ്നാട് സേലം മേട്ടൂർ സ്വദേശി ഗോകുൽ എന്നയാളെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവർത്തനരഹിതമായ ടവർ കള്ളന്മാർ അഴിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.

മുംബൈ ആസ്ഥാനമായുള്ള ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന പ്രവർത്തനരഹിതമായ 600 മൊബൈൽ ടവറുകളാണ് വിവിധ ഇടങ്ങളിലായി മോഷണം പോയത്. പാലക്കാട് നിന്നു മാത്രം 7 ടവറുകൾ മോഷണം പോയി. 2018 ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ എയര്‍സെല്‍ കമ്പനിയുടെതായിരുന്നു ഈ ടവറുകള്‍. പിന്നീട് ഇവ ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഏറ്റെടുത്തു.

മൊബൈൽ ഫോൺ സേവന ദാതാവ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ ടവറുകളുടെ പരിപാലനവും നിരീക്ഷണവും മുടങ്ങി. പിന്നാലെ കൊവിഡ് അടക്കമുള്ള പ്രശ്നങ്ങളുണ്ടായതോടെ ടവറുകളുടെ നേരിട്ടുള്ള പരിശോധനയും നിലച്ചു. നേരത്തെ കവര്‍ച്ചാ സംഘത്തിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. സേലം സ്വദേശി ജി കൃഷ്ണകുമാറാണ് പിടിയിലായത്.

Story Highlights: One more person arrested in mobile tower theft case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top