Advertisement

ആന്ധ്ര സ്വദേശി അമേരിക്കയിൽ ട്രെയിനിടിച്ച് മരിച്ചു

March 7, 2023
1 minute Read

ആന്ധ്രാ പ്രദേശ് സ്വദേശിയായ 39കാരൻ അമേരിക്കയിൽ ട്രെയിനിടിച്ച് മരിച്ചു. ശ്രീകാന്ത് ഡിഗാല എന്നയാളാണ് മരിച്ചത്. ന്യൂ ജഴ്സിയിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ഇയാളുടെ കാൽ കുടുങ്ങുകയായിരുന്നു. ഫെബ്രുവരി 28നായിരുന്നു അപകടം.

വാഷിംഗ്ടണിൽ നിന്ന് ബോസ്റ്റണിലേക്കുള്ള അംട്രാക്ക് ട്രെയിനാണ് യുവാവിനെ ഇടിച്ചത്. ഉടൻ തന്നെ ഇയാൾ മരണപ്പെട്ടു. ആന്ധ്രാപ്രദേശിലെ അണ്ണമയ്യ സ്വദേശിയായ ഇയാൾ ന്യൂ ജഴ്സിയിലെ പ്ലെയിൻസ്ബോറോയിലാണ് താമസിക്കുന്നത്. ഭാര്യയും 10 വയസുള്ള മകനുമുണ്ട്. നാട്ടിൽ 70 വയസിനു മുകളിൽ പ്രായമുള്ള മാതാപിതാക്കളും ഇയാളുടെ സംരക്ഷണത്തിലായിരുന്നു.

ശ്രീകാന്തിൻ്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഒരു ധനസമാഹരണ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. രണ്ടര ലക്ഷം യുഎസ് ഡോളർ ലക്ഷ്യമിട്ട് തുടങ്ങിയ ക്യാമ്പയിൻ ഇതുവരെ 3 ദിവസം കൊണ്ട് 97,520 ഡോളർ സമാഹരിച്ചു.

Story Highlights: andhra man dead train america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top