Advertisement

ആദ്യ പൊങ്കാല തൃക്കാക്കരയിലെ ജനങ്ങള്‍ക്കുവേണ്ടി; ഉമാ തോമസ് എംഎല്‍എ

March 7, 2023
2 minutes Read
Uma Thomas MLA pongala

തൃക്കാക്കരയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു തന്റെ ആദ്യ പൊങ്കാലയെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ്. എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ ജീവനക്കാര്‍ സജ്ജീകരിച്ച സ്ഥലത്താണ് ഉമ തോമസ് പൊങ്കാല അര്‍പ്പിച്ചത്.( Uma Thomas MLA pongala)

എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തു രാവിലേ തന്നെ ഉമ തോമസ് എത്തി. ബന്ധുക്കളോടൊപ്പമായിരുന്നു പൊങ്കാല അര്‍പ്പിച്ചത്. തിരക്കുകള്‍ കാരണം മുന്‍പ് പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം പങ്കുവെച്ചെങ്കിലും ഇത്തവണ തൃക്കാക്കരയിലെ ജനങ്ങള്‍ക്കായി പൊങ്കാല അര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഉമ തോമസ് മറച്ചു വെച്ചില്ല.

Read Also: ആറ്റുകാൽ പൊങ്കാല അനന്തപുരിയുടെ ഉത്സവമാണ്, പതിവ് തെറ്റാതെ പൊങ്കാലയ്‌ക്കെത്തി ചിപ്പി

വടകര എംഎല്‍എ കെ.കെ രമ പൊങ്കാലയുടെ കൗതുക കാഴ്ചകള്‍ കാണാനാണ് നിയമസഭ പിരിഞ്ഞിട്ടും തലസ്ഥാനത്തു തുടര്‍ന്നത്. സെക്രട്ടറിയേറ്റ് പരിസരത്തും പാളയത്തും തമ്പാനൂരിലുമൊക്കെ എംഎല്‍എ നടന്നു കാഴ്ചകള്‍ കണ്ടു. സ്ത്രീകള്‍ നഗരം കീഴടക്കുന്ന കാഴ്ച്ച മനോഹരമെന്നു കെ കെ രമ പറഞ്ഞു. പൊങ്കാല നടത്തിപ്പില്‍ കെ.കെ.രമ സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.

Story Highlights: Uma Thomas MLA pongala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top