Advertisement

ഷുക്കൂർ വക്കീലിന് വിവാഹ മംഗളാശംസകൾ; ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിയ്ക്കാൻ സഹായകമാകുമെന്ന് എം ടി രമേശ്

March 8, 2023
3 minutes Read
m t ramesh supports adv shukoor

ഇന്ത്യൻ മതേതരത്തിന് കരുത്ത് പകരുകയും ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിയ്ക്കാനും ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകുമെന്ന് ബിജെപി നേതാവ് എം ടി രമേശ്. (M T Ramesh support over advocate shukoor re marriage)

തന്റെ മരണാനന്തരം പെൺമക്കൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ അന്യംനിന്നുപോകാതിരിയ്ക്കാനും തുല്യതയ്ക്കുള്ള പെൺകുട്ടികളുടെ അവകാശം സംരക്ഷിയ്ക്കാനും വേണ്ടിയാണ് ഈ പുനർവിവാഹമെന്നും എം ടി രമേശ് ഫേസ്ബുക്കിൽ കുറിച്ചു.

വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി കാര്യങ്ങളിൽ മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.മത നിയമങ്ങളിൽ പലതും കാലോചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

മാത്രമല്ല ഭരണഘടനാനുസൃതമായ തുല്യതയും സ്വാതന്ത്ര്യവും സംരക്ഷിയ്ക്കപ്പെടാനും നിയമ പരിഷ്ക്കരണം അത്യാവശ്യമാണെന്നും അദ്ദേഹം കുറിച്ചു.

ഏകീകൃത സിവിൽ കോഡിനായുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി. ഏകീകൃത സിവിൽ കോഡിനായുള്ള ഷുക്കൂർ വക്കിലിന്റെ പോരാട്ടത്തിന് ആശംസകളെന്നും എം ടി രമേശ് ഫേസ്ബുക്കിൽ കുറിച്ചു.

എം ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

വനിതാദിനാശംസകൾ !
ഷുക്കൂർ വക്കീലിന് വിവാഹ മംഗളാശംസകൾ !
വനിതാദിനം കേവലം ആശംസകളറിയിക്കുന്നതിൽ ഒതുങ്ങരുത്.
തുല്യതയ്ക്കുള്ള സമരസപ്പെടൽ കുടുംബങ്ങളിൽ നിന്ന് തുടങ്ങണം.അമ്മ,സഹോദരി,ഭാര്യ ഇവരെയെല്ലാം തുല്യരായി പരിഗണിക്കാനും അർഹതപ്പെട്ട അവസരങ്ങളും അംഗീകാരങ്ങളും നൽകാനും നാം മടിയ്ക്കരുത്.ഈ വനിതാദിനത്തിൽ കാസർകോട് നിന്ന് ഒരു നല്ല വാർത്തയുണ്ട്.
സിനിമ നടനും സാമൂഹ്യപ്രവർത്തകനുമായ ഷുക്കൂർ വക്കീൽ വീണ്ടും വിവാഹിതനാവുകയാണ്.ഷുക്കൂർ വക്കീലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇന്ത്യൻ മതേതരത്തിന് കരുത്ത് പകരുകയും ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിയ്ക്കാനും ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകും. തന്റെ മരണാനന്തരം പെൺമക്കൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ അന്യംനിന്നുപോകാതിരിയ്ക്കാനും തുല്യതയ്ക്കുള്ള പെൺകുട്ടികളുടെ അവകാശം സംരക്ഷിയ്ക്കാനും വേണ്ടിയാണ് ഈ പുനർവിവാഹം.വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി കാര്യങ്ങളിൽ മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.മത നിയമങ്ങളിൽ പലതും കാലോചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. മാത്രമല്ല ഭരണഘടനാനുസൃതമായ തുല്യതയും സ്വാതന്ത്ര്യവും സംരക്ഷിയ്ക്കപ്പെടാനും നിയമ പരിഷ്ക്കരണം അത്യാവശ്യമാണ്.ഏകീകൃത സിവിൽ കോഡിനായുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി. ഏകീകൃത സിവിൽ കോഡിനായുള്ള ഷുക്കൂർ വക്കിലിന്റെ പോരാട്ടത്തിന് ആശംസകൾ

Story Highlights: M T Ramesh support over advocate shukoor re marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top