Advertisement

പത്തനംതിട്ടയിൽ വാഹനാപകടം, ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു

March 8, 2023
1 minute Read
Pathanamthitta Accident

പത്തനംതിട്ട മേലെ വെട്ടിപ്രത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. അമിത വേഗത്തിലെത്തിയ കാർ രണ്ട് ബൈക്കുകളെ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ പാലക്കാട് സ്വദേശി ഷാജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.

പുലർച്ചെ 1.30 യോടെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ കാർ എതിർവശത്ത് കൂടി വരികയായിരുന്ന ബൈക്കുകളെ ഇടിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലായി നാല് പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും 2 പേർ മരണപ്പെട്ടു. പാലക്കാട് സ്വദേശി ഷാജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.

Story Highlights: Road accident in Pathanamthitta, 2 bikers killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top