മദ്യലഹരിയിൽ സ്കൂളിലെ ബസ് എറിഞ്ഞു തകർത്ത പൂർവ്വ വിദ്യാർത്ഥികൾ അറസ്റ്റിൽ;

പത്തനംതിട്ട തൈക്കാവ് സ്കൂളിലെ ബസ് എറിഞ്ഞു തകർത്ത കേസിൽ, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ അറസ്റ്റിൽ. ഷമീർ ,ഷൈനു എന്നിവരാണ് അറസ്റ്റിലായത്. കേസിൽ അനീഷ് എന്ന ആളെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട നഗരത്തിലുള്ള തൈക്കാവ് സർക്കാർ സ്കൂളിന്റെ ബസ്സിന്റെയും പാചകപ്പുരയുടെയും ഓഫീസ് റൂമിന്റെയും ജനൽ ചില്ലുകൾ കഴിഞ്ഞ മാസമാണ് എറിഞ്ഞു തകർക്കപ്പെട്ടത്.( students who attacked the school bus were arrested ).
പൊതുവിദ്യാലയത്തിന്റെ ആസ്തികൾ നശിപ്പിക്കപ്പെട്ടത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതാണ് സാമൂഹ്യവിരുദ്ധർ സ്ഥിരമായി സ്കൂളിന്റെ പരിസരത്ത് കയറി അതിക്രമങ്ങൾ കാട്ടുന്നതെന്ന് വിമർശനവും ഉയർന്നിരുന്നു. തുടർച്ചയായി സ്കൂളിലെ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജമാക്കിയതോടെയാണ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഷമീർ ഷൈനു എന്നിവരെ പത്തനംതിട്ട എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അറസ്റ്റ് ചെയ്തത്.
കേസിൽ പ്രതികളുടെ കൂട്ടുകാരനായ അനീഷ് എന്നയാളെ കൂടി പിടികൂടാൻ ഉണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികൾ മദ്യലഹരിയിലാണ് സ്കൂളിൽ അതിക്രമിച്ചുകയറി അക്രമം കാണിച്ചുതന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. മൂന്നാമനായി അന്വേഷണം ഊർജ്ജതമാക്കിയതായും പത്തനംതിട്ട പോലീസ് പറഞ്ഞു.
Story Highlights: students who attacked the school bus were arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here