ബിരുദം നേടിയ ദിനം തന്നെ ഭർത്താവ് മൊഴി ചൊല്ലി; ആഹ്‌ളാദം പങ്കുവച്ച് യുവതി

കോളജ് പഠനം പൂർത്തിയാക്കി ബിരുദം നേടിയ ദിനം തന്നെ ഭർത്താവ് മൊഴിചൊല്ലിയെന്ന് യുവതി. സൗദിയിലെ റിയാദിലാണ് സംഭവം. ബിരുദദാന ചടങ്ങിനിടെ ഭർത്താവ് മൊഴി ചൊല്ലിയ കാര്യം പറഞ്ഞ് സന്തോഷം പങ്കുവയ്ക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ( husband says talaq on wife graduation day )
ഭർത്താവ് യുവതിയെ മൊഴി ചൊല്ലിയ വിവരം യുവതി അറിയുന്നത് വാട്ട്‌സ് ആപ്പ് വഴിയാണ്. ഭർത്താവ് മൊഴി ചൊല്ലി അയച്ച മെസേജിന്റെ സ്‌ക്രീൻ ഷോട്ടും യുവതി പങ്കുവച്ചിട്ടുണ്ട്. ഒപ്പം ബിരുദദാന ചടങ്ങിൽ ധരിക്കുന്ന പ്രത്യേക വസ്ത്രവും, പിന്നാലെ കഴിച്ച വിഭവസമൃദ്ധമായ ഭക്ഷണവും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also: കനിമൊഴിയുടെ ആത്മഹത്യ; സ്ത്രീധനത്തെച്ചൊല്ലി ഭർത്താവ് മകളെ മർദ്ദിച്ചിരുന്നു എന്ന് മാതാപിതാക്കൾ
— Sela elnagar (@SelaElnagar) March 8, 2023
സെല എൽനഗർ എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. ജീവിതത്തിലെ രണ്ട് നിർണായക സംഭവങ്ങൾ ഒരുമിച്ച് ഒരേദിവസം എത്തിയതിൽ യുവതിക്ക് അതിയായ സന്തോഷമുണ്ടെന്നാണ് അറിയിച്ചത്.
Story Highlights: husband says talaq on wife graduation day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here