രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു, അത് നടപ്പാക്കും; പുതിയ കളക്ടർ എന്‍.എസ്.കെ ഉമേഷ്

എറണാകുളം ജില്ലാ പുതിയ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതലയേറ്റു. ജനങ്ങളുടെ സഹകരണം പ്രതിക്ഷിക്കുന്നതായി ചുമതലയേറ്റതിന് പിന്നാലെ എൻ എസ് കെ ഉമേഷ് പ്രതികരിച്ചു. ബ്രഹ്മപുരത്ത് ശാശ്വത പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണം. മുൻ കളക്ടർ രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു. അത് നടപ്പാക്കും.ജനങ്ങളുടെ സഹകരണം പ്രതിക്ഷിക്കുന്നു. എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാം. ഇപ്പോഴുള്ള സാഹചര്യം മറികടക്കും. മാലിന്യനിർമാജനത്തിനായി ഹ്രസ്വകാല ദീർഘകാല പ്രവർത്തനങ്ങൾ നാടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ചുമതല കൈമാറാൻ രേണു രാജ് ഇല്ല. യാത്ര അയപ്പിന് നിൽക്കാതെ രേണു രാജ് ഇന്നലെ തന്നെ ചുമതല ഒഴിഞ്ഞു. ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും വരുന്നില്ലെന്ന് ജീവനക്കാരെ രാവിലെ അറിയിക്കുകയായിരുന്നു. രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്.
Read Also:ചുമതല കൈമാറാൻ രേണു രാജ് ഇല്ല; യാത്ര അയപ്പിന് നിൽക്കാതെ ഇന്നലെ ചുമതല ഒഴിഞ്ഞു
രാവിലെ കാക്കനാട് കളക്ടേറ്റിലെത്തിയാണ് ഉമേഷ് ചുമതലയേറ്റെടുത്തത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എൻഎസ്കെ ഉമേഷ്. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത്.
Story Highlights: Umesh N S to be new Ernakulam Collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here