ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 60 കോടിയുടെ മെത്താക്വലോണുമായി മൂന്ന് ആഫ്രിക്കന്‍ പൗരന്മാര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ 60 കോടിയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്ര മാഫിയ പിടിയില്‍. 14.5 കിലോ മെത്താക്വലോണുമായി മൂന്ന് ആഫ്രിക്കന്‍ പൗരന്മാരാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് പരിശോധനയില്‍ മയക്കുമരുന്ന് മാഫിയയെ പിടികൂടിയത്.delhi police arrested drug mafia with 60 crores of drugs
ഗ്രേറ്റര്‍ നോയിഡയിലെ താമസക്കാരാണ് പിടിയിലായവര്‍. ഇവര്‍ രാജ്യത്തുടനീളം നിരോധിത മയക്കുമരുന്ന് വിതരണം ചെയ്യുന്ന വലിയ ശൃംഖലയാണെന്ന് പൊലീസ് പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലെ കോളനിയിലെ ഒരു വീട്ടിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയതെന്ന് സ്‌പെഷല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് എച്ച്.ജി.എസ് ധലിവാള്‍ പറഞ്ഞു.
Story Highlights: Delhi police arrested drug mafia with 60 crores of drugs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here