Advertisement

പിഎസ്‌സി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തരംഗമായി കമ്മ്യൂണിറ്റി ലേണിംഗ് പ്രോഗ്രാം

March 10, 2023
Google News 3 minutes Read

കേരള പിഎസ്‌സി പരീക്ഷ പരിശീലന രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് പിഎസ്‌സി കമ്മ്യൂണിറ്റി ലേണിംഗ് പ്രോഗ്രാം @ 4.30AM. പി എസ് സി ടോക്‌സ് കേരള പി എസ്‌ സി പരീക്ഷ പരിശീലനത്തിന് വേണ്ടി രാവിലെ നാലരക്ക് ആരംഭിച്ച കമ്മ്യൂണിറ്റി ലേണിംഗ് പ്രോഗ്രാമില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ചേര്‍ന്നത്. (PSCtalks Community Learning Programme)

അതിരാവിലെ നാലര മുതല്‍ ആറുമണി വരെയാണ് കമ്മ്യൂണിറ്റി ലേണിംഗ് പ്രോഗ്രാം. പിഎസ്‌സി എക്‌സ്‌പേര്‍ട്ടുകളാണ്‌ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജോലിത്തിരക്കുകള്‍ക്കിടയില്‍ പിഎസ്‌സിക്കായി തയ്യാറെടുക്കുന്ന ഏതൊരാള്‍ക്കും ഏറെ സഹായകരമാണ് ഈ പഠന പദ്ധതി. സ്ഥിരോത്സാഹത്തോടെ പരിശ്രമിക്കാനും വിജയം നേടിയെടുക്കാനും കമ്മ്യൂണിറ്റി ലേണിംഗ് പ്രോഗ്രാം സഹായിക്കുന്നു. തങ്ങള്‍ക്കിത് മികച്ച അവസരമാണെന്ന് ലേണിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളും പറയുന്നു.

പിഎസ്‌സിയുടെ മാറിയ പരീക്ഷ രീതികള്‍ക്ക് അനുസരിച്ചാണ് പിഎസ്‌സി ടോക്‌സ് കമ്മ്യൂണിറ്റി ലേണിംഗ് പ്രോഗ്രാം. കേരളത്തില്‍ തന്നെ ഏറ്റവും മികച്ച സിവില്‍ സര്‍വീസ് അക്കാദമിയായ ലീഡ്‌ഐഎഎസ് അക്കാദമിയുടെ ലേണിംഗ് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്നാണ് കമ്മ്യൂണിറ്റി ലേണിംഗ് പ്രോഗ്രാം നടപ്പിലാക്കുന്നത്. പിഎസ്‌സി ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു പഠന രീതി.

പിഎസ്‌സി എക്‌സ്‌പേര്‍ട്ടുകള്‍ തെരഞ്ഞെടുത്ത ഹൈ ഫോക്കസ് ഏരിയ പഠിച്ച് വളരെ കുറഞ്ഞ സമയംകൊണ്ട് വിജയം നേടാന്‍ സാധിക്കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ദിവസേന 10 മിനിറ്റ് മൈക്രോ കറന്റ് അഫയേഴ്‌സ് പ്രോഗ്രാമും വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി സ്റ്റേറ്റ്‌മെന്റ് ചോദ്യങ്ങളെ ഇന്റലിജന്‍സ് ഓപ്ഷന്‍ എലിമിനേഷന്‍ ടെക്‌നിക്‌സ് വഴി മൂന്ന് സ്റ്റെപ്പില്‍ ഉത്തരം കണ്ടെത്താനുള്ള എളുപ്പ വഴി പരിശീലിപ്പിക്കുന്ന ഒരു സ്‌പെഷ്യല്‍ പ്രോഗ്രാമും ഇതോടൊപ്പമുണ്ട്.

അതിരാവിലെ നാലരക്കുള്ള കമ്മ്യൂണിറ്റി ലേർണിംഗ് പ്രോഗ്രാം പോലെ തന്നെ രാത്രി 9.30 മുതൽ 11 വരെ സിലബസിലെ ഹൈ ഫോക്കസ് ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രിലിംസ് ക്ലിയർ ചെയ്യാൻ പരിശീലിപ്പിക്കുന്ന ഹൈ ഫോക്കസ് ബാച്ചും നിലവിൽ നടന്നു വരുന്നുണ്ട്. സ്റ്റേറ്റ്മെൻറ് ചോദ്യങ്ങളെ ഭയക്കാതെ വെറും മൂന്ന് സ്റ്റെപ്പിൽ ഉത്തരം കണ്ടെത്താൻ കഴിയുന്ന intelligent Option elimination Techniques ആണ് ഹൈ ഫോക്കസ് ബാച്ചിന്റെ ഹൈലൈറ്റ്.

പിഎസ്‌സി ടോക്‌സ് ഇന്ന് എട്ട് ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളുള്ള സ്ഥാപനമാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ഒരുപാടു പേരെ പിഎസ്‌സി റാങ്ക് ലിസ്റ്റിയില്‍ എത്തിക്കാന്‍ പിഎസ്‌സി ടോക്‌സിന് സാധിച്ചിട്ടുണ്ട്. പിഎസ്‌സി നല്‍കിയിട്ടുള്ള സിലബസ് അനുസരിച്ച് പാഠഭാഗങ്ങള്‍, ഗ്രാജ്വേറ്റ് ലെവല്‍, പ്ലസ്ടു ലെവല്‍, പത്താം ക്ലാസ് ലെവല്‍ എന്നിങ്ങനെ പ്രാഥമിക പരീക്ഷകള്‍ക്കുള്ള പ്രത്യേക കോച്ചിങ് എന്നിവ ആദ്യഘട്ടം നല്‍കും. പരീക്ഷ പാസാകുമ്പോള്‍ തുടര്‍ന്നുള്ള ഓരോ പരീക്ഷക്കും പ്രത്യേക പരിശീലനവും ലഭ്യമാകും.

പിഎസ്‌സി കരിയര്‍ ഗൈഡന്‍സന്റെ പുസ്തകങ്ങളും പിഎസ്‌സി ടോക്‌സില്‍ ലഭ്യമാണ്. പിഎസ്‌സി കോച്ചിംഗ് രംഗത്തെ മികച്ച അധ്യാപകരാണ് പിഎസ് സി ടോക്‌സില്‍ പാഠഭാഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിഷ്‌കരിച്ച 15000 മിനിറ്റ് വിഡിയോ ക്ലാസുകളാണ് ഇവിടെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി കാത്തിരിക്കുന്നത്. 1989 മുതല്‍ 2020 വരെയുള്ള മുൻ വർഷ ചോദ്യങ്ങൾ അടങ്ങിയ പി എസ് സി ആപ്പ്, വിഡിയോ ക്ലാസുകളും സാധ്യതാ ചോദ്യങ്ങളും, എൻ സി ആർ ടി ടെക്‌സ്റ്റ് ബുക്ക് അടിസ്ഥാനമാക്കിയ ലൈവ് ക്ലാസുകള്‍, ദിവസവുമുള്ള മാതൃകാ പരീക്ഷകള്‍, (ഇംഗ്ലീഷും കണക്കും ഉള്‍പ്പെടെ) എന്നിവയും പിഎസ്‌സി ടോക്‌സിന്റെ മാത്രം പ്രത്യേകതകളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി 7511175161 എന്ന നമ്പറില്‍ ബന്ധപ്പെടാം. പിഎസ്‌സി ടോക്‌സിന്റെ കമ്മ്യൂണിറ്റി ലേര്‍ണിംഗ് പ്രോഗ്രാമില്‍ ജോയിന്‍ ചെയ്യാന്‍ താഴെ കാണുന്ന ടെലിഗ്രാം ലിങ്കില്‍ ജോയിന്‍ ചെയ്യുക
https://t.me/+ooIfr-9Thp1kZjY1

Story Highlights: psc students community learning programme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here