വന സംരക്ഷകരെ ബിനാമിയായി നിയമിച്ചു പണം തട്ടി; കർശന നടപടിയെന്ന് AK ശശീന്ദ്രൻ

ഫോറെസ്റ് ഉദ്യോഗസ്ഥരെ ബിനാമിയായി നിയമിച്ച് പണം തട്ടിയ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ ട്വൻറിഫോർ ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ 18 പേരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് സസ്പെന്റ് ചെയ്ത നടപടി വകുപ്പിൽ ആദ്യമാണ്. വനംവകുപ്പിൽ അഴിമതിക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. AK Saseendran on Corruption in Forest Department
വന സംരക്ഷകാരെ ബിനാമി പേരിൽ നിയമിച്ചു പണം തട്ടിയത് ഗൗരവതരമായ സംഭവമാണ്. സർക്കാരിന്റെ പണം ദുരുപയോഗം ചെത് തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തും. സംസ്ഥാന വിജിലൻസിനെ അന്വേഷണം ഏൽപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ശശീന്ദ്രൻ പറഞ്ഞു.
തട്ടിപ്പിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് എതിരെ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാട് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം നിലപടുകൾ അനുവദിക്കില്ല. വിഷയം സർക്കാർ പരിശോധിച്ചു കർശന നടപടി ഉണ്ടാകും. വനംവകുപ്പിന് പുറത്തേക്ക് ഇതിന്റെ അന്വേഷങ്ങൾ വ്യാപിപ്പിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: AK Saseendran on Corruption in Forest Department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here